You are Here : Home / Readers Choice

സ്വവര്‍ഗ്ഗ വിവാഹത്തിന് ലൈസെന്‍സ് നല്‍കരുതെന്ന് ചീഫ് ജസ്റ്റിസ്

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Thursday, January 07, 2016 01:23 hrs UTC

അലബാമ: സ്വവര്‍ഗ്ഗ വിവാഹത്തിന് ഇനിയൊരു ഉത്തരവുണ്ടാകുന്നതുവരെ ലൈസെന്‍സ് നല്‍കരുതെന്ന് അലബാമ സൂപ്രീം കോടതി ചീഫ് ജസ്റ്റിസ് കീഴ്‌കോടതി ജഡ്ജിമാര്‍ക്കു ഉത്തരവ് നല്‍കി. ഇന്നുണ്ടായ വിധി(ജനു.6) സംസ്ഥാനത്തെ സ്വവര്‍ഗ്ഗ വിവാഹത്തിന് ഒരുങ്ങിയിരിക്കുന്നവര്‍ക്ക് അപ്രതീക്ഷിത തിരിച്ചടിയായിരുന്നു. ചീഫ് ജസ്റ്റിസ് എന്ന നിലയില്‍ സംസ്ഥാന നിയമങ്ങള്‍ കര്‍ശനമായി പാലിക്കപ്പെടുവാന്‍ ഞാന്‍ ബാധ്യസ്ഥനാണ്. 2015 മാര്‍ച്ചില്‍ അലബാമ സുപ്രീം കോടതി സ്വവര്‍ഗ്ഗവിവാഹം നിരോധിച്ചിരുന്നു. മൂന്ന് മാസങ്ങള്‍ക്കുശേഷം യു.എസ്. സുപ്രീം കോടതി സ്വവര്‍ഗ്ഗ വിവാഹനിരോധനം ഭരണഘടനാ വിരുദധമാണെന്നും, എല്ലാ സംസ്ഥാനങ്ങളിലും സ്വവര്‍ഗ്ഗ വിവാഹത്തിന് ലൈസെന്‍സ് നല്‍കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കണമെന്നും ഉത്തരവിട്ടിരുന്നു. 2012 ല്‍ അലബാമ ചീഫ് ജസ്റ്റിസായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ട റോയ് എസ് മൂര്‍ സ്വവര്‍ഗ്ഗ വിവാഹത്തിനെതിരെ എന്നും ശക്തമായ നിലപാടുകളാണ് സ്വീകരിച്ചിരുന്നത്. യു.എസ്. സുപ്രീം കോടതി വിധി വന്നതിനു ശേഷം വിവാഹ ലൈസെന്‍സ് നല്‍കുന്നതിന് വിസമ്മതിച്ച കെന്റുക്കി ക്ലാര്‍ക്ക് കിം ഡേവീസിന് അഞ്ചു ദിവസം ജയിലില്‍ കഴിയേണ്ടിവന്നിരുന്നു. ഇന്നത്തെ അലബാമ കോടതിവിധി, യു.എസ്. സുപ്രീം കോടതി എങ്ങനെ പരിഗണിക്കുമെന്ന് വരും നാളുകളില്‍ വ്യക്തമാകും. എന്നാല്‍ അലബാമ വിധിക്ക് അല്പായുസ് മാത്രമാണെന്ന് നിയമവിദഗ്ദര്‍ ചൂണ്ടികാട്ടി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.