You are Here : Home / Readers Choice

ഏറ്റവും വലിയ പവര്‍ബള്‍ ലോട്ടറി നറുക്കെടുപ്പിന് ഫ്‌ളോറിഡാ

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Saturday, January 09, 2016 02:38 hrs UTC

തല്‍ഹാസി : അമേരിക്കന്‍ ചരിത്രത്തില്‍ ഏറ്റവും വലിയ പവര്‍ബള്‍ ലോട്ടറി നറുക്കെടുപ്പിന് ഫ്‌ളോറിഡാ തലസ്ഥാനം തയ്യാറെടുക്കുന്നു. 800 മില്യണ്‍ ഡോളറാണ് ഭാഗ്യവാന് ലഭിക്കുക.

>ജനുവരി 9 ശനിയാഴ്ച രാത്രി 7 മുതല്‍ 10 മണിവരെയാണ് ടിക്കറ്റു വില്പന നടക്കുക. തുടര്‍ന്ന് നറുക്കെടുപ്പും.
തല്‍ഹാസി ലോട്ടറി ആസ്ഥാനത്ത് ജാക്ക്‌പോട്ട് ലോട്ടറി ഭാഗ്യവാനെ തിരഞ്ഞെടുക്കുന്ന യന്ത്രം ലോക്ക് ചെയ്ത ഭദ്രമാക്കിയിരിക്കുന്നു.
രണ്ടു ഡോളര്‍ വിലയുള്ള ലോട്ടറി ടിക്കറ്റിനു ശനിയാഴ്ച തിരഞ്ഞെടുക്കപ്പെടുന്ന ഭാഗ്യവാന്‍ അമേരിക്കന്‍ ലോട്ടറിയുടെ ചരിത്രത്തില്‍ പുതിയ അദ്ധ്യായത്തിന് തുടക്കമിടുക.
<ശനിയാഴ്ചയും ഭാഗ്യവാനെ കണ്ടെത്താനായില്ലെങ്കില്‍ ഒരു ബില്യണ്‍ ഡോലറായിരിക്കും അടുത്ത നറുക്കെടുപ്പിന് ലഭിക്കുക.
ചരിത്രത്തിലെ ഏറ്റവും വലിയ സമ്മാനം ലഭിക്കുന്നതിന് ലോട്ടറി ടിക്കറ്റെടുക്കുന്നവരുടെ തിരക്ക് വര്‍ദ്ധിച്ചു വരുന്നതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

More From Readers Choice
More
View More
More From Featured News
View More
More From Trending
View More