വിസാ അപേക്ഷയുടെ കാലദൈര്‍ഘ്യം കുറയ്ക്കുന്നതിനുള്ള നടപടികള്‍
Text Size
പി .പി .ചെറിയാൻ
p_p_cherian@hotmail.com
Story Dated: Saturday, January 09, 2016 02:41 hrs UTC
കാലിഫോര്‍ണിയാ: അമേരിക്കയിലേക്ക് കുടിയേറിയ ഇന്ത്യന്‍ വംശജര്‍ക്ക് സഹോദരങ്ങളെ കൊണ്ടുവരുന്നതിനുള്ള വിസാ അപേക്ഷയുടെ കാലദൈര്‍ഘ്യം കുറയ്ക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് സാന്‍ ഗബ്രിയേല്‍ വാലിയില്‍ സംഘടിപ്പിച്ച ഏഷ്യന്‍- അമേരിക്കന്‍ പസഫിക്ക് ഐലന്റ് (AAPI) യോഗത്തില്‍ ഹില്ലരി ക്ലിന്റന് ഉറപ്പുനല്‍കി.
ഫിലിഫൈന്‍സില്‍ നിന്നും സഹോദരങ്ങളെ കൊണ്ടു വരുന്നതിന് 23 വര്‍ഷവും, ഇന്ത്യയില്‍ നിന്നുള്ളവര്‍ക്കു 12 വര്‍ഷവുമാണ് ഇപ്പോള്‍ വിസ ലഭിക്കുന്നതിനുള്ള സമയപരിധി.
ഹില്ലരിയുടെ തിരഞ്ഞെടുപ്പു പ്രചരണ ഫണ്ടു രൂപീകരണവുമായി ബന്ധപ്പെട്ടു ജനു.6ന് സംഘടിപ്പിച്ച യോഗത്തില്‍ ഏഷ്യന്‍ ഫസഫിക്ക് വംശജരുടെ പിന്തുണ ഹില്ലരി അഭ്യര്‍ത്ഥിച്ചു.
Comments