ടെക്‌സസ്: കഴിഞ്ഞ ശനിയാഴ്ച നടന്ന നറുക്കെടുപ്പില്‍ ആറു പവര്‍ബോള്‍ നമ്പറുകള്‍ മാച്ച് ചെയ്യാനാകാതെ ബുധനാഴ്ചയിലേക്ക് നീട്ടിവെച്ച പവര്‍ബോള്‍ ജാക്ക്‌പോട്ട് 1.5 ബില്യണ്‍ ഡോളറായി വളര്‍ന്നു. ഇതുവരെ ലോകത്തില്‍ നടന്ന നറുക്കെടുപ്പില്‍ ഇത്രയും വലിയ തുക സമ്മാനമായി ലഭിക്കുന്നതു സര്‍വ്വലോക റിക്കാര്‍ഡാണെന്ന് ടെക്സ്സസ് ലോട്ടറി എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഗാരി ഗ്രീഫ് പറഞ്ഞു. നവം.4വരെ 40 മില്യാണ്‍ ഡോളര്‍ സമ്മാനതുകയായിരുന്നതാണ് വര്‍ദ്ധിച്ച ടിക്കറ്റ് വില്പനയെ തുടര്‍ന്ന് ഘട്ടം ഘട്ടമായി 1.5 ബില്യണ്‍ ഡോളറായി വളര്‍ന്നത്. ടിക്കറ്റ് വാങ്ങുന്നവരുടെ എണ്ണം ഓരോദിവസം വര്‍ദ്ധിച്ചു വരുന്നതായി പതിനാലു സംസ്ഥാനങ്ങളിലായി 19000 ജനറല്‍ സ്റ്റോറുകള്‍ നടത്തിവരുന്ന ബ്രയന്‍ ജോണ്‍സന്‍. ലോട്ടറി വാങ്ങുന്നവരുടെ നീണ്ട നിര ഒഴിവാക്കുന്നതിന് ഏഴുന്നൂറു സ്‌റ്റോറുകളില്‍ കൂടുതല്‍ ജീവനക്കാരെ നിയമിക്കേണ്ടി വന്നതായി ക്വക്ക്ട്രിപ് സ്റ്റോര്‍ വക്താവ് മൈക്കും പറഞ്ഞു. 1.5 ബില്യണ്‍ സമ്മാനം ലഭിക്കുന്നവര്‍ക്ക് 29 വര്‍ഷം തവണകളായോ, മൊത്തം 930 ബില്യണ്‍ ഡോളറായോ ലഭിക്കും. സമ്മാന തുകയില്‍ 39.6 ശതമാനം ഫെഡറല്‍ ഇന്‍കം ടാക്‌സും, കൂടാതെ സ്റ്റേറ്റ് ടാക്‌സും നല്‍കേണ്ടി വരും. 2 ഡോളറാണ് ടിക്കറ്റ് വില്പന. ഗ്രൂപ്പായി ടിക്കറ്റെടുക്കുവാന്‍ സമ്മാനം ലഭിച്ചാല്‍ എങ്ങനെ പങ്കിടണം എന്ന് നേരത്തെ തീരുമാനിച്ചു രേഖകള്‍ ഉണ്ടാക്കണമെന്ന് ലോട്ടറി അധികൃതര്‍ അറിയിച്ചു. ബുധനാഴ്ച രാത്രി 10 വരെ ടിക്കറ്റുകള്‍ ലഭിക്കും. 2012 മാര്‍ച്ച് 30ന് നടന്ന ലോട്ടറിയിലെ 656 മില്യണ്‍ ഡോളറായിരുന്നു ഇതുവരെ അമേരിക്കയിലെ ഏറ്റവും ഉയര്‍ന്ന സമ്മാന തുക. 2013 ഡിസം.17 ലെ സമ്മാനതുക 636 മില്യണ്‍ ഡോളറാണ് രണ്ടാമത്തേത്. ബുധനാഴ്ചയെങ്കിലും ഭാഗ്യവാനെ കണ്ടെത്തി സമ്മാനതുക ഏല്‍പിക്കാനാകും എന്നാണ് ലോട്ടറി അധികൃതര്‍ പ്രതീക്ഷിക്കുന്നത്.
Comments