വെര്‍ജിനിയ: കാലാവധി അവസാനിച്ച ഇന്‍സ്‌പെക്ഷന്‍ സ്റ്റിക്കറുമായി വാഹനം നിരത്തിലിറക്കുകയും, ഷെറിഫിന്റെ ഉത്തരവ് അവഗണിക്കുകയും ചെയ്തു വെര്‍ജിനിയ സിറ്റി മേയര്‍ക്കെതിരെ കേസ്സെടുത്തു. ഇന്നിലെ(ജനു.12 ചൊവ്വ)യായിരുന്നു സംഭവം. സിറ്റിഹാളിനു സമീപം പാര്‍ക്ക് ചെയ്തിരുന്ന വാഹനങ്ങള്‍ പരിശോധിക്കുന്നതിനിടെ കാലാവധി അവസാനിച്ച ഇന്‍സ്‌പെക്ഷന്‍ സ്റ്റിക്കറുള്ള വാഹനം ഷെറിഫിന്റെ ശ്രദ്ധയില്‍പെട്ടു വാഹനത്തിന്റെ ഉടമ മേയറാണെന്ന് മനസ്സിലാക്കിയപ്പോള്‍ വാണിങ്ങ് നല്‍കാനാണ് ഷെരീഫ് തീരുമാനിച്ചത്. സിറ്റിഹാളില്‍ നിന്നും പുറത്തുവന്ന മേയര്‍ ഷെറിഫിനെ അവഗണിച്ചു വാഹനം ഓടിച്ചുപോയി. ഷെറിഫിന്റെ കാര്‍ പുറകില്‍ ഹോണ്‍ മുഴുക്കിയും, ലൈറ്റിട്ടും നിര്‍ത്താന്‍ ആവശ്യപ്പെട്ടു. മേയര്‍ വീണ്ടും വാഹനം നിറുത്താതെ ഓടിച്ചപ്പോള്‍ സഹായത്തിന് ഷെറിഫ് കൂടുതല്‍ പോലീസിനെ വിളിക്കുകയും, ഒടുവില്‍ മേയറിന്റെ കാര്‍ നിര്‍ത്തുന്നതിന് നിര്‍ബ്ബന്ധിതമാവുകയും ചെയ്തു. പോലീസിന്റെ ഉത്തരവ് ലംഘിക്കുകയും, ഇന്‍സ്‌പെക്ഷന്‍ സ്റ്റിക്കറില്ലാതെ വാഹനം നിരത്തിലിറക്കുകയും ചെയ്ത കുറ്റത്തിനു മേയറുടെ പേരില്‍ കേസ്സെടുത്തു. ഇന്നു രാവിലെ മേയര്‍ക്ക് വാറണ്ടു നല്‍കുകയും ചെയ്തു.
Comments