You are Here : Home / Readers Choice

ബല്‍ബീര്‍ അത്വളിന് കമ്മീഷന്‍ ലഭിച്ചത് 1 മില്യണ്‍ ഡോളര്‍!

Text Size  

Story Dated: Friday, January 15, 2016 11:18 hrs UTC

കാലിഫോര്‍ണിയ: 1.59 ബില്യണ്‍ ഡോളര്‍ സമ്മാനാര്‍ഹമായ ടിക്കറ്റു വിറ്റ ഇന്ത്യന്‍ വംശജനും, സെവന്‍ ഇലവന്‍ സ്‌റ്റോര്‍ ഉടയുമായ ബല്‍ബീര്‍ അത്വളിന്(Balbir Atwal) കമ്മീഷന്‍ ലഭിച്ചത് 1 മില്യണ്‍ ഡോളര്‍!

ലോകറിക്കാര്‍ഡ് സ്ഥാപിച്ച പവര്‍ബോള്‍ ലോട്ടറി സമ്മാനതുകയായ 1.59 ബില്യണ്‍ ഡോളര്‍ കാലിഫോര്‍ണിയ, ടെന്നിസ്സി, ഫ്‌ളോറിഡ, എന്നീ മൂന്ന് സംസ്ഥാനങ്ങളിലായി മൂന്ന് പേര്‍ പങ്കിടും. ലോട്ടറി നറുക്കെടുപ്പ് ബുധനാഴ്ച രാത്രി 10 മണിക്ക് ശേഷമായിരുന്നു. കമ്മീഷന്‍ ഒരു മില്യണ്‍ ഡോളറിന്റെ ചെക്ക് ഇന്ന് ലഭിച്ചതായി ബര്‍ബീല്‍ പറഞ്ഞു. 1981 ല്‍ ഇന്ത്യയില്‍ നിന്നും അമേരിക്കയിലെ കാലിഫോര്‍ണിയായില്‍ എത്തിയ മൂന്ന് പെണ്‍മക്കളുടെ പിതാവായ ബല്‍ബീര്‍ കഠിനപരിശ്രമം മൂലമാണ് മൂന്ന് സെവന്‍ ഇലവന്‍ സ്റ്റോറിന്റെ ഉടമസ്ഥനായത്.
തനിക്ക് ലഭിച്ച തുകയില്‍ നിന്നും ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്കും, കടയിലെ ജീവനക്കാര്‍ക്കും, സ്‌നേഹിതര്‍ക്കും ഒരു വിഹിതം നല്‍കുമെന്ന് ബല്‍ബീര്‍ പറഞ്ഞു. ഒരേ സമയം മൂന്ന് സ്ഥലങ്ങളില്‍ ജോലി ചെയ്തും, ടോയ്‌ലറ്റുകള്‍ വൃത്തിയാക്കിയുമാണ് ആദ്യക്കാലം ചിലവഴിച്ചതെന്ന് ബല്‍ബീറിന്റെ മകള്‍ സബ്രീന പറഞ്ഞു. ഇത്രയും വലിയൊരു സംഖ്യ ലഭിച്ചതില്‍ ആഹഌദം പങ്കുവെക്കുവാന്‍ പിതാവിനോടൊപ്പം ചിനൊഹില്‍സിലെ സ്റ്റോറില്‍ എത്തിയതായിരുന്ന സബ്രീന.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.