മാഡിസണ്‍(അലഭാമ): വീടിനു സമീപം നടക്കാനിറങ്ങിയ സുരേഷ്ഭായ്(58) എന്ന ഇന്ത്യന്‍ വംശജനെതിരെ നടത്തിയ അക്രമത്തില്‍ പ്രതി ചേര്‍ക്കപ്പെട്ട എറിക്ക് പാര്‍ക്കര്‍ എന്ന പോലീസ് ഓഫീസര്‍ കുറ്റക്കാരനല്ലെന്ന് ഫെഡറല്‍ ജഡ്ജി ജനുവരി 13ന് വിധിയെഴുതി. "പോലീസ് നടത്തിയ ബലപ്രയോഗത്തില്‍ നിലത്തുവീണ സുരേഷ്ഭായിയുടെ കഴുത്തെല്ലിന് പരിക്കേറ്റതിനെ തുടര്‍ന്ന് ശരീരത്തിന് തളര്‍ച്ച ബാധിച്ചിരുന്നു. ദേശീയതലത്തില്‍ വളരെ ചര്‍ച്ച ചെയ്യപ്പെട്ട ഈ കേസ്സില്‍ ജഡ്ജി നടത്തിയ വിധി പ്രഖ്യാപനം നിരാശാജനകമാണെന്ന് സുരേഷ് ഭായിയുടെ മകന്‍ ചിരാഗ പട്ടേല്‍ പറഞ്ഞു.
Comments