You are Here : Home / Readers Choice

വാള്‍മാര്‍ട്ട് ആഗോള തലത്തില്‍ 269 സ്‌റ്റോറുകള്‍ അടച്ചു

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Saturday, January 16, 2016 02:32 hrs UTC

വാഷിംഗ്ടണ്‍: ലോകത്തിലെ ഏറ്റവും വലിയ വ്യാപാര ശൃംഖലയായ വാള്‍മാര്‍ട്ട് ആഗോള തലത്തില്‍ 269 സ്‌റ്റോറുകള്‍ അടച്ചു പൂട്ടുന്നതിനുള്ള നടപടികല്‍ ആരംഭിച്ചതായി അര്‍ക്കന്‍ബാസ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കമ്പനി അധികൃതര്‍ അറിയിച്ചു.

അമേരിക്കയില്‍ മാത്രം 154 സ്റ്റോറുകള്‍ അടച്ചുപൂട്ടുന്നതിലൂടെ തൊഴില്‍ നഷ്ടപ്പെടുന്നത്. 10,000 പേര്‍ക്കാണ്. അമേരിക്കയില്‍ 4,500 സ്റ്റേററുകളാണ് പ്രവര്‍ത്തിക്കുന്നത്. ഇതില്‍ 2011 നുശേഷം തുറന്ന് പ്രവര്‍ത്തനം ആരംഭിച്ച 102 വാള്‍മാര്‍ട്ട് എക്‌സ്പ്രസ്സുകള്‍ ആദ്യം പ്രവര്‍ത്തനം അവസാനിപ്പിക്കും.
സ്റ്റോറുകള്‍ അടച്ചു പൂട്ടുന്ന തീരുമാനം സന്തോഷകരമല്ലെന്ന് സി.ഇ.ഒ. ഡഗ് മക്മില്ലന്‍ പറഞ്ഞു. എന്നാല്‍ സാമ്പത്തികമായി നിലനില്‍ക്കുന്നതിന് ഇത് അനിവാര്യമാണ്. സ്റ്റോറുകള്‍ തമ്മില്‍ മത്സരം വര്‍ദ്ധിച്ചതും, ആമസോണിലൂടെ വ്യാപാരങ്ങള്‍ വര്‍ദ്ധിക്കുന്നതുമാണ് അടച്ചുപൂട്ടുന്നതിന് കാരണമായി സി.ഇ.ഒ. ചൂണ്ടികാട്ടിയത്.
തൊഴില്‍ നഷ്ടപ്പെടുന്ന ജീവനക്കാര്‍ക്ക് മറ്റു സ്റ്റോറുകളില്‍ ജോലി നല്‍കാന്‍ ശ്രമിക്കുമെന്നും, അര്‍ഹരായ ജീവനക്കാര്‍ക്ക് അറുപതു ദിവസത്തെ സെവറന്‍സ് പെ നല്‍കുമെന്നും അധികൃതര്‍ വ്യക്തമാക്കി.
1962 ല്‍ സാം വാള്‍ട്ടനാണ് വാള്‍മാര്‍ട്ട് സ്ഥാപനം ആരംഭിച്ചത്. 2.2 മില്യണ്‍ ജോലിക്കാരുള്ള ഈ സ്ഥാപനം ലോകത്തിലെ ഏറ്റവും വലിയ സ്വകാര്യ തൊഴില്‍ ദായക വ്യവസായ ശൃംഖലയാണ്. ആഗോളതലത്തില്‍ 11598 സ്‌റ്റോറുകളാണ് പ്രവര്‍ത്തിക്കുന്നത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From Readers Choice
More
View More
More From Featured News
View More
More From Trending
View More