You are Here : Home / Readers Choice

അമൂല്യ സമ്മാനങ്ങള്‍ പ്രസിഡന്റ് പദവിയെ അനുസ്മരിപ്പിക്കുന്നതാണ്

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Thursday, January 21, 2016 01:55 hrs UTC

വാഷിംഗ്ടണ്‍: ശരീരത്തിന് ക്ഷീണവും, മനസ്സില്‍ നിരാശയും അനുഭവപ്പെടുമ്പോള്‍ അതില്‍നിന്നും മോചനം ലഭിക്കുന്നതിനും, ഉന്മേഷം പ്രാപിക്കുന്നതിനും സദാസമയം പോക്കറ്റില്‍ സൂക്ഷിക്കുന്ന വസ്തുക്കളില്‍ ഏറ്റവും പ്രധാനം ഭഗവാന്‍ ഹനുമാന്റെ ചെറിയൊരു വിഗ്രഹമാണെന്ന് പ്രസിഡന്റ് ഒബാമ പറഞ്ഞു. ഒബാമയുടെ അവസാന യൂണിയന്‍ അഡ്രസ്സിനു ശേഷം വൈറ്റ്ഹൗസില്‍ നിന്നും യു.ട്യൂബിലൂടെ യുവാക്കള്‍ക്ക് നല്‍കിയ സന്ദേശത്തിലാണ് ഒബാമ ഇക്കാര്യം വെളിപ്പെടുത്തിയത്. പോപ് ഫ്രാന്‍സിസ് സമ്മാനിച്ച ജപമാല, ബുദ്ധസന്യാസി നല്‍കിയ ശ്രീബുദ്ധ വിഗ്രഹം, എത്യോപ്യയില്‍ നിന്നും ലഭിച്ച ഒരു കുരിശ് തുടങ്ങിയവയാണ് മറ്റ് വസ്തുക്കള്‍. സദാ സമയം എന്റെ കൈവശം സൂക്ഷിക്കുന്ന ഈ അമൂല്യ സമ്മാനങ്ങള്‍ ദീര്‍ഘകാലം ഞാന്‍ വഹിച്ച പ്രസിഡന്റ് പദവിയെ അനുസ്മരിപ്പിക്കുന്നതാണ് ജീവിതത്തിന്റെ പ്രാരംഭ ഘട്ടത്തില്‍ ഇന്‍ഡോനേഷ്യയില്‍ കഴിയേണ്ടി വന്നതിനാല്‍ അവിടെ നിലവിലിരുന്ന ഹിന്ദു മതാചാരങ്ങള്‍ സ്വാധീനിച്ചിരുന്നതായും ഒബാമ കൂട്ടിചേര്‍ത്തു മതന്യൂനപക്ഷങ്ങളുടെ സ്വാതന്ത്ര്യം സംരക്ഷിക്കുന്നതിനാവസ്യമായ നടപടികള്‍ അമേരിക്കയിലായാലും, വിദേശത്തായാലും സ്വീകരിക്കുവാന്‍ പ്രതിജ്ഞാബന്ധമാണ്. ഇന്ത്യയിലെ മുസ്ലീമുകളും, പാക്കിസ്ഥാനിലേയും, ബംഗ്ലാദേശിലേയും ഹിന്ദുക്കളും ഭീഷിണിയെ നേരിടുന്നതായി ഒബാമ നേരത്തെ നടത്തിയ യൂണിയന്‍ അഡ്രസ്സില്‍ സൂചിപ്പിച്ചിരുന്ന ജനുവരി പതിനാറ് റിലീജിയസ് ഫ്രീഡം ഡെയായി പ്രഖ്യാപിക്കുന്നതായും ഒബാമ പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.