കാലിഫോര്‍ണിയ: നാല്പതു വര്‍ഷത്തിലധികമായി ലോസ് ആഞ്ചലസ് ആസ്ഥാനമായി പടുത്തുയര്‍ത്തിയ പതിനായിരക്കണക്കിന് അനുയായികളുള്ള ഗ്ലോബല്‍ യോഗ കേന്ദ്രത്തിന്റെ ഉടമ ബിക്രം ചൗധരി (69)യുടെ പീഡനത്തിനിരയായ അറ്റോര്‍ണി മനോക്ഷിക്ക് 924,500 ഡോളര്‍ നഷ്ടപരിഹാരം നല്‍കണമെന്ന് ലോസ്ആഞ്ചലസ് ജൂറി വിധിച്ചു. യോഗ ഗുരുവിന്റെ അറ്റോര്‍ണിയായി പ്രവര്‍ത്തിക്കുമ്പോള്‍ യോഗ പരിശീലനത്തിനെത്തിയ ഒരു യുവതിയുടെ പരാതി അന്വേഷിക്കുന്നതിനിടയിലാണ് മനൊക്ഷി പീഡിപ്പിക്കപ്പെട്ടത്. തുടര്‍ന്ന് അവര്‍ക്ക് ജോലിയും നഷ്ടപ്പെട്ടു. എന്നാല്‍ യോഗ ഗുരു ലൈംഗീകാരോപണം നിഷേധിച്ചു. അമേരിക്കയില്‍ അറ്റോര്‍ണിയായി പ്രവര്‍ത്തിക്കുന്നതിനുള്ള യോഗ്യതയില്ല എന്നതിന്റെ അടിസ്ഥാനത്തിലാണ് പിരിച്ചുവിടപ്പെട്ടതെന്നും ഗുരു പറഞ്ഞു. 2011-ലാണ് മനൊക്ഷി ഗുരുവിന്റെ അറ്റോര്‍ണിയായി ചുമതലയേറ്റത്. 2013-ല്‍ ജോലിയില്‍ നിന്നും പിരിച്ചുവിട്ടു. കൊല്‍ക്കൊത്തയില്‍ ജനിച്ചുവളര്‍ന്ന ചൗധരി കാലിഫോര്‍ണിയയില്‍ എത്തി സ്ഥാപിച്ച യോഗ കേന്ദ്രം വിശ്വപ്രസിദ്ധമാണ്.
Comments