പിയര്‍ലാന്റ്(ടെക്‌സാസ്): പതിനാറു വയസ്സുള്ള വളര്‍ത്തു മകനെ ആയിരം ഡോളറിനും ഒരു പിക്കപ്പ് ട്രക്കിനും വില്‍ക്കാന്‍ ശ്രമിച്ച പിതാവിനെ വേഷ പ്രച്ഛന്നരായി എത്തിയ പോലീസ് ഉദ്യോഗസ്ഥര്‍ അറസ്റ്റുചെയ്തു. അലനെ എന്ന കുട്ടിയെ റൊണാള്‍ഡ്(45) വളരെ ചെറുപ്പത്തില്‍ ദത്തെടുത്തതാണ്. കഴിഞ്ഞ വര്‍ഷം അലന്‍(16) മൈക്കിള്‍ ഗൊണ്‍ സാലിന്റെ കൂടെ താമസമാരംഭിച്ചു. അലനെ വിട്ടുകൊടുക്കുന്നതിനും, ദത്തെടുക്കുന്നതിനും പ്രതിഫലമായി റൊണാള്‍ഡ് ആവശ്യപ്പെട്ടത്. 1000 ഡോളറും ഒരു പിക്കപ്പ് ട്രക്കുമാണ്. ഇതു സംബന്ധിച്ചു റൊണാള്‍ഡ് ഗൊണ്‍സാ ലോസിന് അയച്ച ടെക്‌സറ്റ് സന്ദേശങ്ങള്‍ ഗൊണ്‍സാലോസിന്റെ അറ്റോര്‍മി മാധ്യമങ്ങള്‍ക്ക് നല്‍കി. അഡോപ്ഷന്‍ രേഖകള്‍ ഒപ്പിടുന്നതിന് മുമ്പ് പ്രതിഫലം വേണമെന്നാവശ്യം ഗൊണ്‍ സാലോസ് പോലീസ് ഉദ്യോഗസ്ഥന്മാര്‍ക്ക് കൈമാറി. തുടര്‍ന്നു വേഷ പ്രച്ഛന്നരായി എത്തിയ പോലീസ് ഉദ്യോഗസ്ഥരുമായി റൊണാള്‍ഡ് കരാര്‍ ഒപ്പുവെച്ചു. അധികം താമസിയാതെ പോലീസ് റൊണാള്‍ഡിനെ അറസ്റ്റുചെയ്തു. പ്രായപൂര്‍ത്തിയാകാത്ത കുട്ടിയെ വില്‍ക്കുവാന്‍ ശ്രമിച്ചു എന്ന കുറ്റമാണ് റൊണാള്‍ഡിന്റെ പേരില്‍ ചാര്‍ജ്ജ് ചെയ്തിരിക്കുന്നത്.
Comments