കാലിഫോര്‍ണിയ: സാന്റാ അന്നാ യൂണിവേഴ്‌സിറ്റി ഓഫ് കാലിഫോര്‍ണിയാ വിദ്യാര്‍ത്ഥിനി ഷെറീനിന്റെ(19) മൃതദ്ദേഹം ജനുവരി 26ന് ഡാവന്‍പോര്‍ട്ട് ബോണി ഡൂണ്‍ബീച്ചിനു സമീപം കരയ്ക്കടിഞ്ഞു. ജനുവരി 19ന് രണ്ട് കൂട്ടികാരികളുമൊത്താണ് പാക്കിസ്ഥാന്‍ സ്വദേശിനിയും വിദ്യാര്‍ത്ഥിയുമായ ഷെറീന്‍ അഫ്‌സാന്‍(19) ബീച്ചിന് സമീപമുള്ള മലമുകളിലേക്ക് യാത്രയായത്- സമീപമുള്ള പാറയുടെ മുകളില്‍ കയറുന്നതിനിടെ സമുദ്രത്തില്‍ നിന്നും ഉയര്‍ന്ന് പൊങ്ങിയ തിരമാലകള്‍ ഷെറീന്‍ ഉള്‍പ്പെടെ മൂന്നുപേരെയും കടലിലേക്ക് തള്ളിയിടുകയായിരുന്നു. പേര്‍ വെളിപ്പെടുത്താത്ത ഒരു പെണ്‍കുട്ടി അത്ഭുതകരമായി രക്ഷപ്പെട്ടപ്പോള്‍ ഷെറീനും, നൂര്‍സിയായും കടലില്‍ അപ്രത്യക്ഷയായി. അന്നു മുതല്‍ കോസ്റ്റ് ഗാര്‍ഡും, പോലീസും 46 മൈല്‍ ചുറ്റളവില്‍ പരിശോധന നടത്തിയെങ്കിലും ഇതുവരേയും കണ്ടെത്താനായില്ല. കാലിഫോര്‍ണിയാ യൂണിവേഴ്‌സിറ്റിയിലെ വിദ്യാര്‍ത്ഥികളായ മൂന്നുപേരും പഠിപ്പില്‍ സമര്‍ത്ഥരായിരുന്നു എന്നാണ് കൂട്ടുകാരികള്‍ പറഞ്ഞത്. കംപ്യൂട്ടര്‍ സയന്‍സിലായിരുന്നു ഷെറീനയ്ക്ക് താല്പര്യം. കാണാതായ നൂര്‍സിയായക്കുള്ള തിരച്ചില്‍ തുടരുകയാണ്. മൂന്നുപേരും കാലിഫോര്‍ണിയ യൂണിവേഴ്‌സിറ്റി മുസ്സീം സ്റ്റുഡന്‍ഡ് അസ്സോസിയേഷന്‍ അംഗങ്ങളായിരുന്നു. യൂണിവേഴ്‌സ്റ്റി എക്‌സിക്യൂട്ടീവ് വൈസ്ചാന്‍സ് ലര്‍ അലിസന്‍ ഗാലൊവെ ഷെറീന്റെ കുടുംബാംഗങ്ങളെ അനുശോചനം അറിയിച്ചു.
Comments