You are Here : Home / Readers Choice

യോഗ്യത ഇല്ലാത്തവര്‍ക്ക് ഇനി മുതല്‍ ഫുഡ് സ്റ്റാമ്പ് ആനുകൂല്യം നഷ്ടപ്പെടും

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Monday, February 01, 2016 12:44 hrs UTC

ജഫര്‍സണ്‍സിറ്റി(മൊണ്ടാന): ഫുഡ് സ്റ്റാമ്പ് ലഭിക്കുന്നതിന് നിശ്ചയിച്ച യോഗ്യത ഇല്ലാത്തവര്‍ക്ക് ഇനി മുതല്‍ ഇതിന്റെ ആനുകൂല്യം നഷ്ടപ്പെടും. ഇരുപത്തിഒന്ന് സംസ്ഥാനങ്ങളിലെ ഒരു മില്യണ്‍ ജനങ്ങള്‍ക്കാണ് ഇത് ബാധകമാവുക. പതിനെട്ടു മുതല്‍ 49 വയസ്സുവരെയുള്ളവര്‍ക്ക് ആശ്രിതരായി വീട്ടില്‍ ആരുമില്ലെങ്കില്‍ ഇവര്‍ ജോലി ചെയ്യുന്നതിനോ, തൊഴില്‍ പരിശീലനകോഴ്‌സുകളില്‍ പ്രവേശനം തേടി മാസത്തില്‍ 80 മണിക്കൂര്‍ പൂര്‍ത്തീകരിക്കുകയോ ചെയ്യണമെന്നതാണ് ഫുഡ് സ്റ്റാമ്പ് ലഭിക്കുന്നതിന് കുറഞ്ഞ യോഗ്യതയായി അംഗീകരിച്ചിരിക്കുന്നത്. ഇതിന് തയ്യാറാകാത്തവരുടെ ആനുകൂല്യങ്ങള്‍ മൂന്നു മാസത്തിനകം നിര്‍ത്തലാക്കും. രാജ്യത്തെ തൊഴിലില്ലായ്മ അതിരൂക്ഷമായപ്പോള്‍ ഈ വ്യവസ്ഥകളില്‍ ഇളവ് നല്‍കിയിരുന്നു. ഇപ്പോള്‍ തൊഴിലില്ലായ്മ നിരക്ക് കുറഞ്ഞതാണ് വീണ്ടും ഈ നിയമം കര്‍ശനമാക്കുന്നതിന് പ്രേരിപ്പിച്ച പ്രധാന ഘടകം.

1996 ല്‍ പ്രിസന്റ് ബില്‍ ക്ലിന്റന്‍ ഒപ്പുവച്ചതാണ് 'വര്‍ക്ക് ഫോര്‍ ഫുഡ്' റിക്വയര്‍മെന്റ് ആക്ട്. കര്‍ശനമാക്കുന്ന ഈ നിയമം അര്‍ഹതയുള്ള പലര്‍ക്കും ഫുഡ് സറ്റാമ്പ് ആനുകൂല്യം നഷ്ടപ്പെടുത്തുമെന്നാണ് വിദഗ്ദര്‍ ചൂണ്ടികാട്ടുന്നത്. ഡിസംബര്‍ 2013 മുതല്‍ ഫെബ്രുവരി 2015 വരെ നടത്തിയ സര്‍വ്വെയില്‍ പങ്കെടുത്ത 30 ശതമാനം അഭിപ്രായപ്പെട്ടത്, മാനസികമോ, ശാരീരികമോ ആയ തകരാറുകള്‍ മൂലം ജോലി ചെയ്യുന്നതിന് പരിമിതികള്‍ ഉണ്ട് എന്നതാണ്. ഇവര്‍ക്ക് ഫുഡ് സ്റ്റാമ്പിന്റെ ആനുകൂല്യം നഷ്ടപ്പെടുമോ എന്ന് വ്യക്തമല്ല.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.