ഷിക്കാഗൊ: ജനുവരി മാസം ഷിക്കാഗോയില്‍ വിവിധ അക്രമങ്ങളില്‍ കൊല്ലപ്പെട്ടവരുടെ എണ്ണത്തില്‍ വന്‍ വര്‍ദ്ധന. 2015 ജനവുരിയില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 29 ആയിരുന്നുവെങ്കില്‍ 2016 ജനുവരിയില്‍ 51 പേരാണ് കൊല്ലപ്പെട്ടത്. 2014 ജനുവരിയില്‍ 20 പേര്‍. കുറ്റവാളി സംഘങ്ങള്‍ തമ്മിലുള്ള പകപോക്കലാണ് മരണസംഖ്യ ഇത്രയും ഉയരുവാന്‍ കാരണമെന്ന് പോലീസ് ചൂണ്ടികാട്ടി. 2015 ല്‍ ചിക്കാഗൊ പോലീസ് ഡിപ്പാര്‍ട്ട്‌മെന്റിന്റെ ഔദ്യോഗീക കണക്കു പ്രകാരം 468 പേര്‍ കൊല്ലപ്പെട്ടിട്ടുണ്ട്. 2014 ല്‍ കൊല്ലപ്പെട്ടവരുടെ എണ്ണത്തേക്കാള്‍ 12.5 ശതമാനം കൂടുതലാണിത്. 2015 ല്‍ 2,900 വെടിവെപ്പ് സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു. തലേവര്‍ഷത്തേക്കാള്‍ 13 ശതമാനം വര്‍ദ്ധനവ്. അക്രമകാരികളെ അമര്‍ച്ചചെയ്യുന്നതിനും, നിയമത്തിനു മുമ്പില്‍ കൊണ്ടുവന്ന് അര്‍ഹതപ്പെട്ട ശിക്ഷ നല്‍കുന്നതിനും പോലീസ് ഉദ്യോഗസ്ഥര്‍ പരമാവധി ശ്രമിക്കുന്നുണ്ടെങ്കിലും അക്രമ സംഭവങ്ങള്‍ വര്‍ദ്ധിച്ചുവരുന്നതില്‍ എല്ലാവരും ഉല്‍കണ്്ഠാകുലരാണ്
Comments