സൗത്ത് കരോളിന: റിപ്പബ്ലിക്കന്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥിത്വത്തിനു വേണ്ടി മത്സരരംഗത്തുള്ള ഫ്ളോറിഡാ സെനറ്റര്‍ മാര്‍ക്കൊ റൂബിയാക്ക് ഇന്ത്യന്‍ അമേരിക്കന്‍ വംശജയും, സൗത്ത് കരോളിനാ ഗവര്‍ണ്ണറുമായി നിക്കി ഹെയ്ലി പിന്തുണ പ്രഖ്യാപിച്ചു. സൗത്ത് കരോളിനായില്‍ നടക്കുവാനിരിക്കുന്ന പ്രൈമറി തിരഞ്ഞെടുപ്പിന് മുമ്പ് ഗവര്‍ണ്ണര്‍ നിക്കിയുടെ പിന്തുണ നേടാനായത് റൂബിയാക്ക് വന്‍ നേട്ടമായി. 'ജനങ്ങള്‍ക്കു വേണ്ടി പ്രവര്‍ത്തിക്കുന്ന ഒരു പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയെയാണ് ഞാന്‍ പിന്തുണക്കുന്നത്.' മാര്‍ക്കൊ റൂബിയയുടെ തിരഞ്ഞെടുപ്പ് പ്രചരണത്തിനിടെ നിക്കി ഹെയ്ലി ഇന്ന് നടത്തിയ പ്രഖ്യാപനം റിപ്പബ്ലിക്കന്‍ പാര്‍ട്ടി അംഗങ്ങള്‍ ഹര്‍ഷാരവത്തോടെയാണ് ശ്രവിച്ചത്. സൗത്ത് കരോളിനായുടെ ഗവര്‍ണ്ണറായി രണ്ടാം തവണയും തിരഞ്ഞെടുക്കപ്പെട്ട നിക്കി, റിപ്പബ്ലിക്കന്‍ പാര്‍ട്ടിയിലെ ജനപിന്തുണയുള്ള നേതാവ്, മാത്രമല്ല റിപ്പബ്ലിക്കന്‍ പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയാകുമെന്ന് പ്രതീക്ഷിക്കുന്നവരില്‍ ഒന്നാം സ്ഥാനത്താണ്. നിക്കി ഹെയ്ലിയുടേയും, മാര്‍ക്കൊ റൂബിയായുടെയും മാതാപിതാക്കള്‍ അമേരിക്കയിലേക്ക് കുടിയേറിയവരാണ്. മക്കളോടൊപ്പം മാതാപിതാക്കള്‍ക്ക് അമേരിക്കയിലേക്ക് കുടിയേറുവാന്‍ കഴിയുന്ന സാഹചര്യം സൃഷ്ടിക്കുവാന്‍ റൂബിയാക്ക് കഴിയുമെന്ന് നിക്കി പ്രത്യാശ പ്രകടിപ്പിച്ചു.
Comments