ഡാളസ്: ഡാളസ്സിലെ പ്രസിദ്ധ ദന്ത ഡോക്ടര്‍ കെന്‍ഡ്ര ഹേച്ചറെ(35) ഡൗണ്‍ ടൗണിലെ അപ്പാര്‍ട്ട്മെന്റ് പാര്‍ക്കിങ്ങ് ലോട്ടില്‍ വെടിവെച്ചു കൊലപ്പെടുത്തിയ കേസ്സിന്റെ സൂത്രധാരയെന്ന് കരുതുന്ന ബ്രിണ്ട ഡെലിഗഡോറയെ(33) കുറിച്ചു വിവരം നല്‍കുന്നവര്‍ക്ക് 100,000 ഡോളര്‍ പ്രതിഫലം പ്രഖ്യാപിച്ചു. 2015 സെപ്റ്റംബര്‍ 21 നായിരുന്നു സംഭവം. മാസങ്ങള്‍ പിന്നിട്ടിട്ടും പ്രതിയെ പിടികൂടാന്‍ കഴിയാഞ്ഞതിനെ തുടര്‍ന്ന് ഇന്ന് (ഏപ്രില്‍ 6ന്) ഡാളസ് കൗണ്ടി ഡിസ്ട്രിക്റ്റ് അറ്റോര്‍ണി സൂസന് ഹോക്ക് നടത്തിയ പത്രസമ്മേളനത്തിലാണ് പൊതുജനങ്ങളുടെ സഹകരണം അഭ്യര്‍ത്ഥിച്ചതും, 100,000 ഡോളര്‍ ഇനാം പ്രഖ്യാപിച്ചതും. ബ്രിണ്ട വാടകയ്ക്കെടുത്ത കൊലയാളിയേയും, കൊലയാളിയെ സംഭവ സ്ഥലത്ത് എത്തിച്ച യുവതിയേയും പോലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ഡോക്ടര്‍ ഹാച്ചരുടെ സുഹൃത്തും ഡന്റല്‍ ഹൈജീനിസ്റ്റ് വിദ്യാര്‍ത്ഥിയുമായ ബ്രിണ്ടയുടെ കാമുകനുമായി ഡോക്ടര്‍ ഡേറ്റിങ്ങ് നടത്തിയതിന്റെ പ്രതികാരമായിട്ടായിരുന്നു വാടക കൊലയാളിയെ വിലയ്ക്കെടുത്തു ഡോക്ടറെ വെടിവെച്ചു കൊലപ്പെടുത്തിത്. സൂത്രധാരയായ ബ്രിണ്ട സംഭവത്തിനു ശേഷം നിരപരാധിയായ അഭിനയിച്ച് ഡിറ്റക്ടീവുമായ ഈ വിഷയത്തെ കുറിച്ചു ചര്‍ച്ച നടത്തുകയും ചെയ്തിരുന്നു. പോലീസിന് കാര്യങ്ങളുടെ നിജസ്ഥിതി വെളിപ്പെടും മുമ്പെ ബ്രിണ്ട രാജ്യം വിടും എന്നാണ് കരുതപ്പെടുന്നത്. മെക്സിക്കോയിലും പ്രതിക്കു വേണ്ടി തിരച്ചല്‍ ശക്തമാക്കിയിട്ടുണ്ട്. 1950 ല്‍ എഫ്.ബി.ഐ. അമേരിക്കയിലെ 10 മോസ്റ്റ് വാണ്ടട് ക്രിമിനലുകളെ ഉള്‍പ്പെടുത്തി ലിസ്റ്റ് പ്രസിദ്ധീകരിക്കുവാന്‍ ആരംഭിച്ചതു മുതല്‍ 506 പേരാണ് ലിസ്റ്റില്‍ സ്ഥാനം പിടിച്ചത്. അതില്‍ ആകെ എട്ടു സ്ത്രീകളായിരുന്നു. ഇന്ന് ഒമ്പതാമത്തെ വനിതയായി ഡാളസ്സിലെ പ്ലസന്റ് ഗ്രോവില്‍ നിന്നുള്ള ബ്രിണ്ടയെ കൂടി ഉള്‍പ്പെടുത്തി ഇവരെ കുറിച്ചു വിവരം ലഭിക്കുന്നവര്‍ എഫ്.ബി.ഐ.യെ 800 225 5324 എന്ന നമ്പറിലോ, FBI Dallas Office 972 559 5000 നമ്പറിലോ ബന്ധപ്പെടണമെന്ന് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.
Comments