ന്യൂയോര്‍ക്ക്: ന്യൂയോര്‍ക്ക് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഫോര്‍ബ്‌സ് അമേരിക്കന്‍ ബിസിനസ് മാഗസിന്‍ ഏപ്രില്‍ 6ന് പ്രഖ്യാപിച്ച ഏഷ്യയില്‍ നിന്നുള്ള 50 വനിതാ വ്യ്‌വസായ പ്രമുഖരില്‍ ഒന്നാം സ്ഥാനം റിലയന്‍സ് ഫൗണ്ടേഷന്‍ ചെയര്‍ നീതാ അംബാനിക്ക് ലഭിച്ചു. രണ്ടാം സ്ഥാനം ഇന്ത്യയില്‍ നിന്നുള്ള എസ്ബിഐ ചെയര്‍മാന്‍ ആന്റ് മാനേജിങ്ങ് ഡയറക്ടര്‍ അരുദ്ധതി ബട്ടാചാര്യക്കാണ്. ഇരുവരേയും കൂടാതെ മുസിഗ്മ (സി.സി.ഒ.), ഡിപഌ ഗൊനെക, വിനിത ഗുപ്ത, ചന്ദ്ര കൊച്ചാര്‍, വന്ദന ലൂതറ, കിരണ്‍ മസുംദാര്‍ തുടങ്ങിയ ആറുപേര്‍ പട്ടികയില്‍ സ്ഥാനം പിടിച്ചു. മുകേഷ് അംബാനിയുടെ ഭാര്യ നീതാ അംബാനി റിലയന്‍സ് വ്യവസായ വളര്‍ച്ചയില്‍ വഹിച്ച പങ്കിനെ മാനിച്ചാണ് ഒന്നാം സ്ഥാനം കരസ്ഥമാക്കിയത്. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ നെറ്റ് പ്രൊഫിറ്റ് 190 മില്യണ്‍ ഡോളറായി ഉയര്‍ത്തുന്നതിന് അരുദ്ധതിയുടെ നേതൃത്വത്തില്‍ നടത്തിയ പ്രവര്‍ത്തനങ്ങള്‍ക്കുള്ള അംഗീകാരമാണ് ഇവരെ രണ്ടാം സ്ഥാനത്തിനര്‍ഹയാക്കിയത്. ചൈന, ഇന്തോനേഷ്യ, ഓസ്‌ട്രേലിയ, വിയറ്റ്‌നാം, തായ്‌ലന്റ്, ഹോങ്ങ് കോങ്ങ്, ജപ്പാന്‍, സിംഗപ്പൂര്‍, ന്യൂസിലാന്റ്, ഫിലിപ്പന്‍സ് എന്നീ ഏഷ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ള വനിതാ വ്യവസായികളില്‍ നിന്നാണ് 50 പ്രമുഖരെ തിരഞ്ഞെടുത്തത്. ഇത്രയുമധികം വനിതകള്‍ ഒരേ സമയം ഫോര്‍ബ്‌സ് ലിസ്റ്റില്‍ സ്ഥാനം പിടിക്കുന്നത് ആദ്യമായാണ്.
Comments