വാഷിംഗ്ടണ്‍ ഡി.സി. യു.എസ്. പോസ്റ്റല്‍ സര്‍വ്വീസിന്റെ ആറുവര്‍ഷത്തെ ചരിത്രത്തിലാദ്യമായി സാധാരണ ലറ്റര്‍ സ്റ്റാമ്പിന്റെ വിലയില്‍ കുറവ്. നാല്പത്തി ഒമ്പത് സെന്റായിരുന്ന തപാല്‍ സ്റ്റാമ്പിന് ഞായറാഴ്ച മുതല്‍ 47 സെന്റ് നല്കിയാല് മതി. പോസ്റ്റല്‍ കാര്‍ഡിന്റെ സ്റ്റാമ്പ് 34 സെന്റില്‍ നിന്നും ഒരു സെന്റ് കുറച്ചിട്ടുണ്ട്. 2014 ലാണ് 3 സെന്റ് ഉയര്‍ത്തി 49 സെന്റായി നിജപ്പെടുത്തിയത് രണ്ടു വര്ഷത്തേക്കാണ്ട് ഉയര്‍ന്ന വില ഈടാക്കാന്‍ തീരുമാനിച്ചിരുന്നത്. ഈ കാലാവധി കഴിയുന്നതിനു മുമ്പു സ്റ്റാമ്പുവില കുറക്കുവാന്‍ തീരുമാനിച്ചതിലൂടെ 2 ബില്യണ്‍ ഡോളറാണ് യു.എസ്. പോസ്റ്റല്‍ സര്‍വ്വീസ് നഷ്ടം വഹിക്കേണ്ടത്. 1919 ജൂലായ് മാസം അന്ന് നിലവിലുണ്ടായിരുന്ന സ്റ്റാമ്പിന്റെ വില 3 സെന്റ് 2 സെന്റായി കുറച്ചതാണ് യു.എസ്. പോസ്റ്റല്‍ സര്‍വ്വീസ് സമീപകാലത്ത് സ്വീകരിച്ച നടപടി. 2014 ല്‍ സ്റ്റാമ്പിന്റെ വില 3 സെന്റ് വര്‍ദ്ധിപ്പിച്ചതിലൂടെ യു.എസ്. പോസ്റ്റല്‍ സര്‍വ്വീസിന് 4.6 ബില്യണ്‍ ഡോളറിന്റെ അധികവരുമാനം ലഭിച്ചിരുന്നു. കുറഞ്ഞവില ഞായറാഴ്ച മുതല്‍ നിലവില്‍ വരുമെന്ന് പോസ്റ്റ് മാസ്റ്റര്‍ ജനറല്‍ മെഗന് ജെ ബ്രണ്ണന്‍ അറിയിച്ചു.
Comments