You are Here : Home / Readers Choice

ഇലക്ട്രിക്ക് ചെയറിലിരുത്തി വധശിക്ഷ ബില്‍ ഒപ്പിട്ടുന്നതല്ലെന്ന് വെര്‍ജീനിയ ഗവര്‍ണ്ണര്‍

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Tuesday, April 12, 2016 12:02 hrs UTC

വെര്‍ജീനിയ: വധശിക്ഷ നടപ്പാക്കുന്നതിന് മാരകമായ വിഷമിശ്രിതം 'പെന്റൊ ബാര്‍ബിറ്റല്‍' ലഭ്യമല്ലാത്ത സാഹചര്യത്തില്‍ വൈദ്യുതി കസേരയിലിരുത്തി ശിക്ഷ നടപ്പാക്കണമെന്ന് വെര്‍ജീനിയ ലജിസ്ലേച്ചര്‍ പാസ്സാക്കിയ ബില്‍ യാതൊരു കാരണവശാലും ഒപ്പിട്ടു നിയമമാക്കുന്നതല്ലെന്ന് വെര്‍ജീനിയ ഗവര്‍ണ്ണര്‍ ടെറി മെക് ലിഫി ഇന്ന് തിങ്കള്‍(April 11)ന് പ്രസ്താവനയില്‍ വ്യക്തമാക്കി. ഫാര്‍മസികളുടെ പേരുവിവരം രഹസ്യമാക്കി സൂക്ഷിച്ച്, അടിയന്തിര സാഹചര്യങ്ങളില്‍ വധശിക്ഷ നടപ്പാക്കുന്നതിനുള്ള വിഷമിശ്രിതം വാങ്ങുന്നതിന് ജയിലധികൃതര്‍ക്ക് അനുമതി നല്‍കികൊണ്ടുള്ള ഭേദഗതി ഗവര്‍ണ്ണര്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഗവര്‍ണ്ണറുടെ തീരുമാനവും, നിര്‍ദേശവും പരിഗണിക്കുന്നതിന് സംസ്ഥാന നിയമസഭാ സാമാജികരുടെ യോഗം ഏപ്രില്‍ 20ന് വിളിച്ചു ചേര്‍ത്തിട്ടുണ്ട്. വൈദ്യുത കസേരയിലിരുത്തി വധശിക്ഷ നടപ്പാക്കുന്ന പ്രാകൃത ശിക്ഷാരീതി പൗരന്മാരില്‍ ആശങ്ക ഉളവാക്കിയിട്ടുണ്ടെന്നും, ഏകദേശം മൂന്നു യു.എസ്. മതനേതാക്കന്മാര്‍ ഇതിനെതിരെ തന്നെ സമീപിച്ചിട്ടുണ്ടെന്നും ഗവര്‍ണ്ണര്‍ പറഞ്ഞു. വധശിക്ഷക്ക് വിധിക്കപ്പെട്ട പ്രതിക്ക് വിഷമിശ്രിതമോ, ഇലക്ട്രിക്ക് ചെയ്യറോ തിരഞ്ഞെടുക്കുന്നതിനുള്ള അവകാശം വെര്‍ജീനിയ സംസ്ഥാനത്ത് നിലവിലുണ്ട്. ഇലക്ട്രിക്ക് ചെയറിലിരുത്തി വധശിക്ഷ നടപ്പാക്കിയാല്‍ മതി എന്ന് പ്രതി ആവശ്യപ്പെടുന്ന പക്ഷം ഗവര്‍ണ്ണറുടെ തീരുമാനം നിലനില്‍ക്കുന്നതുവരെ വധശിക്ഷ നടപ്പാക്കുക അസാധ്യമാണെന്ന് ഡെമോക്രാറ്റുകള്‍ പറയുന്നു. ഗവര്‍ണ്ണറുടെ തീരുമാനം ഫലത്തില്‍ വെര്‍ജീനിയ സംസ്ഥാനത്തു വധശിക്ഷ നിര്‍ത്തലാക്കുന്നതിന് സമാനമാണ്. ഈ വര്‍ഷം രണ്ടു വധശിക്ഷകള്‍ വെര്‍ജീനിയായില്‍ നടപ്പാക്കേണ്ടതുണ്ട്. ഇവ രണ്ടും ഫെഡറല്‍ കോടതി സ്‌റ്റേ ചെയ്തിരിക്കുകയാണ്. വിഷമിശ്രിതം ഉപയോഗിച്ചു വധശിക്ഷ നടപ്പാക്കുന്നതിനെതിരെ ശക്തമായ പ്രതിഷേധം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും ഉയര്‍ന്നു വരുന്നുണ്ട്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.