ഒറിഗണ്‍: ഇന്ന്(മെയ് 17 ചൊവ്വ) ഒറിഗണിലും, കെന്റുക്കിയിലും നടന്ന ഡമോക്രാറ്റിക്ക് പ്രൈമറിയില്‍ ബെര്‍ണി സാന്റേഴ്സ് ഒറിഗണില്‍ വന്‍ വിജയം നേടിയപ്പോള്‍, കെന്റുക്കിയില്‍ ഹില്ലരിയോട് നേരിയ വോട്ടുകളുടെ വ്യത്യാസത്തില്‍ പരാജയപ്പെട്ടു. ഇതോടെ വിജയിക്കാന്‍ 2383 ഡലിഗേറ്റുകളുടെ പിന്തുണ ആവശ്യമുള്ളപ്പോള്‍ ഹില്ലരിക്ക് 2294, സാന്റേഴ്സിന് 1523 ഡലിഗേറ്റുകളുടേയും പിന്തുണ ലഭിച്ചു. ഇതോടെ ഹില്ലരിയുടെ പ്രസിഡന്റ് സ്ഥാനാര്‍ത്ഥ്യം ഉറപ്പായി. കാലിഫോര്‍ണിയായില്‍ നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പില്‍ സാന്റേഴ്സ് വിജയിച്ചാലും ഡമോക്രാറ്റിക്ക് സ്ഥാനാര്‍ത്ഥിത്വം ലഭിക്കുക എന്നതു അസാധ്യമാണ്. ഇന്നത്തെ തിരഞ്ഞെടുപ്പിനുശേഷവും, ബര്‍ണി സാന്റേഴ്സ് പിന്മാറാന് തയ്യാറില്ല എന്നാണ് രാഷ്ട്രീയവൃത്തങ്ങള്‍ വെളിപ്പെടുത്തിയത്. ഡമോക്രാറ്റിക്ക് തിരഞ്ഞെടുപ്പ് കണ്‍വന്‍ഷനില്‍ അവസാന ശ്രമം നടത്തി നോക്കുന്നതിനാണ് സാന്റേഴ്സിന്റെ തീരുമാനം.
Comments