ന്യൂയോര്‍ക്ക്: ന്യൂജേഴ്സി ഹക്കന്‍സാക്ക് യൂണിവേഴ്സിറ്റി മെഡിക്കല്‍ സെന്ററില്‍ സിക്ക വൈറസ്സുമായി ആദ്യ കുഞ്ഞിന് ജന്മം നല്‍കിയതായി ഡോക്ടര്‍മാര്‍ ഇന്ന്(മെയ്31) വെളിപ്പെടുത്തി. തലച്ചോറിനകത്ത് ഉണ്ടാകുന്ന മൈക്രോസെഫാലി എന്ന രോഗലക്ഷണങ്ങള്‍ സിക്ക വൈറസ്സുമായി ബന്ധപ്പെട്ടതാണെന്നും ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചു. ന്യൂയോര്‍ക്ക് ട്രൈസ്റ്റേറ്റില്‍ ആദ്യമായാണ് ഇങ്ങനെ ഒരു സംഭവം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. വിദേശയാത്ര കഴിഞ്ഞു തിരിച്ചെത്തിയതായിരുന്നു. അമേരിക്കയില്‍ എത്തുന്നതുവരെ കാര്യമായ രോഗലക്ഷണങ്ങളൊന്നും ഉണ്ടായിരുന്നില്ലെന്ന് പരിശോധിച്ച ഡോക്ടര്‍മാര്‍ പറഞ്ഞു.
സിക്കവൈറസ് വ്യാപകമാകുന്നതിനെതിരെ അധികൃതര്‍ മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്. അമേരിക്കയില്‍ ഇതുവരെ 591 പേരില്‍ സിക്ക വൈറസ് ബാധിച്ചതായും കണ്ടെത്തിയിട്ടുണ്ടെന്ന് സി.ഡി.സി. അറിയിച്ചു. പനി, സന്ധിവേദന, ചുവപ്പുകണ്ണ്, റാഷ് എന്നിവയാണ് രോഗലക്ഷണം. ഈ രോഗലക്ഷണങ്ങള്‍ കാണുന്നവര്‍ ഉടന്‍ ചികിത്സ തേടണമെന്നും മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്.
Comments