ഫോര്‍ട്ട്ഫുഡ്(ടെക്‌സസ്): കഴിഞ്ഞ രണ്ടു ദിവസമായി ടെക്‌സസ് സംസ്ഥാനത്തെ 31 കൗണ്ടികളില്‍ ഉണ്ടായ അതിശക്തമായ മഴയിലും വെള്ളപ്പൊക്കത്തിലും ആളപായവും കനത്ത നാശനഷ്ടവും ഉണ്ടായിരുന്നതായി ഗവര്‍ണ്ണറുടെ ഓഫീസ് അറിയിച്ചു. ഫോര്‍ട്ട്ഫുഡ് ആര്‍മി ആസ്ഥാനത്ത് ഉണ്ടായ അതിശക്തമായ ഒഴുക്കില്‍പ്പെട്ടു. 12 മിലിട്ടറി ഉദ്യോഗസ്ഥര്‍ സഞ്ചരിച്ചിരുന്ന വാഹനം മറിഞ്ഞ് കാണാതായ ഒമ്പതുപേരുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തതായി മേജര്‍ ജനറല്‍ ജോണ്‍ ജൂണ്‍ 3 വൈകീട്ട് നടത്തിയ പത്രസമ്മേളനത്തില്‍ പറഞ്ഞു.
മൂന്നുപേരെ രക്ഷപ്പെടുത്തിയതായും മേജര്‍ അറിയിച്ചു. ജൂണ്‍ ഒന്ന്ു രണ്ടു തിയ്യതികളില്‍ ഈ പ്രദേശത്ത് 7.51 ഇഞ്ചു മഴ ലഭിച്ചിരുന്നു. വെള്ളപ്പൊക്കത്തില്‍ 1400 വീടുകള്‍ക്ക് നാശം സംഭവിക്കുകയും, അഞ്ഞൂറ്റി അമ്പതില്‍ പരം ജനങ്ങളെ ഒഴുക്കില്‍ നിന്നും രക്ഷപ്പെടുത്തിയതായും റിപ്പോര്‍ട്ടുകളുണ്ട്. വെള്ളപൊക്ക കെടുതിയെ തുടര്‍ന്ന് ഗവര്‍ണ്ണര്‍ സംസ്ഥാനത്തെ 31 കൗണ്ടികളെ പ്രളയ ബാധിത പ്രദേശമായി പ്രഖ്യാപിച്ചു അടിയന്തിര ദുരിതാശ്വാസ നടപടികള്‍ സ്വീകരിക്കുവാന്‍ നിര്‍ദ്ദേശം നല്‍കി. മുന്നൂറ്റി നാല്പതു ചതുശ്ര മൈല്‍ വിസ്തീര്‍ണ്ണമുള്ള ലോകത്തിലെ ഏറ്റവും വലിയ സൈനീക ആസ്ഥാനമെന്ന് അറിയപ്പെടുന്ന ഫോര്‍ട്ട് ഹുഡിലുണ്ടായ അപകടത്തില്‍ മരണമടഞ്ഞ ജവാന്മാരുടെ കുടുംബാംഗങ്ങളെ ഗവര്‍ണ്ണര്‍ അനുശോചനം അറിയിച്ചു.
Comments