വാഷിംഗ്ടണ്‍: മൂന്ന് ദിവസത്തെ അമേരിക്കന്‍ പര്യടനത്തിനെത്തിചേരുന്ന ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോഡിക്കെതിരെ വന്‍പ്രതിഷേധത്തിനൊരുങ്ങുകയാണ് സിക്ക് വംശജര്‍. ജൂണ്‍ 8ന് വാഷിംഗ്ടണ്‍ എത്തിചേരുന്ന ദിവസമാണ് പ്രതിഷേധ പ്രകടനത്തിന് ഒരുക്കങ്ങള്‍ നടത്തുന്നതെന്ന് സിക്ക് കമ്മ്യൂണിറ്റി ലീഡര്‍ ഗുര്‍ദേവ് സിംഗ് പറഞ്ഞു. സ്വതന്ത്ര പഞ്ചാബ് രൂപീകരിക്കുന്നതു വരെ (കാലിസ്ഥാന്‍) ലോകമെങ്ങുമുള്ള സിക്ക് വംശജര്‍ വിശ്രമിക്കുകയില്ലെന്നും സിങ്ങ് ചൂണ്ടികാട്ടി. ഇന്ത്യാ ഗവണ്‍മെന്റിന്റെ ജനദ്രോഹ നടപടികള്‍ അമേരിക്കന്‍ ഭരണകൂടത്തിനുമുമ്പില്‍ തുറന്നു കാണിക്കുമെന്ന് മറ്റൊരു സിക്ക് നേതാവ് മന്‍ദീപ് സിങ്ങ് പറഞ്ഞു. ജൂണ്‍ 8ന് നടക്കുന്ന പ്രതിഷേധ പ്രകടനത്തില്‍ പങ്കെടുക്കുന്നതിന് മറ്റു സമുദായാംഗങ്ങളുടേയും പിന്തുണ ഇവര്‍ അഭ്യര്‍ത്ഥിച്ചു. മെയ് 6 തിങ്കളാഴ്ച വാഷിംഗ്ടണില്‍ എത്തിചേര്‍ന്ന മോഡി അര്‍ലിംഗ്ടണ്‍ നാഷ്ണല്‍ സിമിട്രിയില്‍ ധീര ജവാന്മാരുടെ സ്മരണ പുതുക്കി പുഷ്പചക്രങ്ങള്‍ അര്‍പ്പിച്ചു. ചൊവ്വാഴ്ച്ച ഒബാമയുമായി ഉച്ചഭക്ഷണം കഴിച്ചതിനുശേഷം വ്യവസായികളുമായി ചര്‍ച്ച നടത്തും. ബുധനാഴ്ച യു.എസ്. കോണ്‍ഗ്രസ് സംയുക്തമീറ്റിങ്ങിനെ അഭിസംബോധന ചെയ്യും. ഇന്ത്യന്‍ പ്രധാനമന്ത്രി ഇതു നാലാം തവണയാണ് അമേരിക്കന്‍ സന്ദര്‍ശനത്തിനെത്തുന്നത്.
Comments