ഫിലാഡല്‍ഫിയ: പമ്പ മലയാളി അസ്സോസിയേഷന്‍ സംഘടിപ്പിച്ച ഫൊക്കാനയുടെ ആറാമത് നാഷണല്‍ സ്‌പെല്ലിംഗ് ബീ ചാമ്പ്യന്‍ഷിപ്പിന്റെ പെന്‍സില്‍വേനിയ റീജിയണല്‍ മത്‌സരത്തില്‍ അലന്‍ മാത്യു, ദിയ ചെറിയാന്‍, ക്രിസ്റ്റീന്‍ എന്നിവര്‍ സംയുക്ത ജേതാക്കളായി. ജൂണ്‍- നാലിനു ശനിയാഴ്ച ഫിലാഡല്‍ഫിയ സെന്റ് തോമസ് സീറോ മലബാര്‍ ഓഡിറ്റോറിയത്തിലാണ് മത്‌സരം സംഘടിപ്പിച്ചത്. പെന്‍സില്‍വേനിയ റീജിയണില്‍ നിന്ന് അഞ്ചു മുതല്‍ ഒന്‍പത് വരെ ഗ്രേഡില്‍ നിന്നുള്ള പതിനെട്ടു പേരാണ് മത്‌സരത്തില്‍ പങ്കെടുത്തത്. വാശിയേറിയ പത്ത് റൗണ്‍ടുകള്‍ കഴിഞ്ഞിട്ടും ചാമ്പ്യനെ നിര്‍ണ്ണയിക്കാന്‍ സാധിക്കാതെ വന്നപ്പോള്‍ അവസാനത്തെ മൂന്നു് പേരെ സംയുക്ത ജേതാക്കളായി പ്രഖ്യാപിക്കുകയായിരുന്നു. നീലീന ബിജോയി ജേണ്‍, റോഹന്‍ റോജി, ഷെറീന്‍ ബഞ്ചമിന്‍ എന്നിവരാണ് മറ്റു വിജയകള്‍.
ഈ മത്‌സരത്തിലെ വിജയികള്‍ ജൂലൈയില്‍ ടൊറാന്റോയില്‍ നടക്കുന്ന ഫൈനല്‍ മത്‌സരത്തില്‍ പങ്കെടുക്കുവാന്‍ അര്‍ഹത നേടി. പമ്പ മലയാളി അസ്സോസിയേഷനും, ഫൊക്കാനയുടെ പെന്‍സില്‍വേനിയ റീജീയനും സംയുക്തമായാണ്് മത്‌സരം സംഘടിപ്പിച്ചത്. സ്‌പെല്ലിംഗ് . ബീ റീജിയണല്‍ ഡയറക്ടര്‍ ജോര്‍ജ്ജ് ഓലിക്കല്‍, പമ്പ പ്രസിഡന്റ് സുധ കര്‍ത്ത, സെക്രട്ടറി പ്രസാദ് ബേബി, ട്രഷറര്‍ സുമോദ് നെല്ലിക്കാല, മോഡി ജേക്കബ്, അലക്‌സ് തോമസ്, ഫീലിപ്പോസ് ചെറിയാന്‍ എന്നിവര്‍ നേതൃത്വം നല്‍കി. ക്രിസ്റ്റി ജെറാള്‍ഡും, ആഷലി ഓലിക്കലും സ്‌പെല്ലിംഗ് . ബീ നിയന്ത്രിച്ചു. ഷൈനി തൈപ്പറമ്പില്‍, ഷേന്‍ മോഡി, റ്റോബി തോമസ് എന്നിവര്‍ ജഡ്ജുമാരായിരുന്നു. ഫൊക്കാന ജനറല്‍ സെക്രട്ടറി വിനോദ് കെയാര്‍കകെ, ബോര്‍ഡ് ഓഫ് ട്രസ്റ്റി സെക്രട്ടറി ബോബി ജേക്കബ് നാഷണല്‍ കമ്മറ്റി മെമ്പര്‍ സനല്‍ ഗോപിനാഥ,് തമ്പി ചാക്കോ എന്നിവരും സന്നിഹിതരായിരുന്നു.
Comments