കാലിഫോര്‍ണിയ: ഇന്ത്യന്‍ വംശജയും അറ്റോര്‍ണി ജനറലുമായ കമല ഹാരിസ് യു.എസ്. സെനറ്റിലേക്ക് ഡമോക്രാറ്റിക്ക് പാര്‍ട്ടി സ്ഥാനാര്‍ത്ഥിയായി. മെയ് 7ന് നടന്ന പ്രൈമറിയില്‍ പ്രധാന എതിരാളിയായ ലൊറിറ്റ സാഞ്ചസ്സിനേക്കാള്‍ വളരെ മുമ്പിലാണ് കമല ഹാരിസ്. യു.എസ്. സെനറ്റര്‍ ബാര്‍ബറാ ബോക്‌സറുടെ സീറ്റിലാണ് മത്സരം. റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥിത്വം ഡഫ് സണ്‍ഡിഹിമിനാണ്. 34 പേരാണ് മത്സരരംഗത്തുണ്ടായിരുന്നത്. കാലിഫോര്‍ണിയ ഗവര്‍ണ്ണര്‍ ജറി ബ്രൗണിന്റെ പിന്തുണ കമല ഹാരിസിനായിരുന്നു. സ്റ്റേറ്റ് അറ്റോര്‍ണി ജനറലായി കഴിവു തെളിയിച്ച കമല ഇമ്മിഗ്രേഷന്‍ നടപടികള്‍ പരിഷ്‌ക്കരിക്കുന്നതിനാണ് കൂടുതല്‍ പ്രാധാന്യം നല്‍കിയിരിക്കുന്നത്. ചെന്നൈയില്‍ നിന്നും അമേരിക്കയിലേക്ക് കുടിയേറിയ ഡോ.ശ്യാമള ഗോപാലന്‍- ഡൊണാള്‍ഡ് ഹാരിസ് ദമ്പതികളുടെ മകളാണ് കമല ഹാരിസ്. കാലിഫോര്‍ണിയായിലെ ആദ്യ ഏഷ്യന്‍ അമേരിക്കന്‍ അറ്റോര്‍ണി ജനറല്‍ കൂടിയാണ് കമല. കമലയുടെ വിജയത്തിനായി പ്രവാസി സമൂഹം ഒറ്റകെട്ടായിട്ടാണ് രംഗത്തുണ്ടായിരുന്നത്.
Comments