You are Here : Home / Readers Choice

ഡൊണാൾഡ് ട്രംപ് ടെക്സാസിൽ മുന്നേറുന്നതായി സർവ്വേ ഫലങ്ങൾ

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Wednesday, August 17, 2016 10:09 hrs UTC

ഓസ്റ്റിൻ ∙ റിപ്പബ്ലിക്കൻ പാർട്ടിയുടെ ഉരുക്കു കോട്ടയായ ടെക്സാസ് സംസ്ഥാനത്ത് ട്രംപ് ഹിലറിയേക്കാൾ മുന്നിൽ. ടെക്സാസ് ഗവർണർ ഗ്രോഗ് എബട്ട്, മുൻ അമേരിക്കൻ പ്രസിഡന്റ് ജോർജ് ബുഷ് എന്നിവർക്ക് ശക്തമായ സ്വാധീനമുളള ടെക്സാസിൽ ഇവർ പരസ്യമായി നാളിതുവരെ ട്രംപിന് പിന്തുണ പ്രഖ്യാപിക്കുന്ന സാഹചര്യത്തിലാണ് ട്രംപ് മുന്നിലെത്തിയിരിക്കുന്നത് എന്നത് ശ്രദ്ധേയമാണ്. ഓഗസ്റ്റ് 16 ചൊവ്വാഴ്ച പുറത്തുവിട്ട ഡമോക്രാറ്റിക് ലീനിങ്ങ് ഫോം പബ്ലിക് പോളിസി പോളിംഗിലാണ് ഡൊണാൾഡ് ട്രംപിന് 44 ശതമാനവും ഹിലരിക്ക് 38 ശതമാനം വോട്ടുകൾ ലഭിച്ചത്. ഇപ്പോൾ 6 പോയിന്റ് മുമ്പിലാണ് ട്രംപ്. എന്നാൽ റിപ്പബ്ലിക്കൻ പാർട്ടി ഒത്തൊരുമിച്ചു ട്രംപിന് പിന്തുണ നൽകുകയാ ണെങ്കിൽ ഡബിൾ ഡിജിറ്റ് പോയിന്റ് ലീഡ് വർദ്ധിപ്പിക്കുവാനാണ് സാധ്യത എന്നും ചൂണ്ടിക്കാട്ടുന്നു. 2008 ൽ ജോൺ മെക്കെയിൻ 12 ഉം, 2012 ൽ മിറ്റ് റോം നീ പ്രസിഡന്റ് ഒബാമയ്ക്കെതിരായിരുന്ന 16 പോയിന്റ് ലീഡും നേടിയിരുന്നു. ടെക്സാസിൽ ട്രംപിന്റെ നില മെച്ചപ്പെടുത്തുന്നതോടൊപ്പം മറ്റു സംസ്ഥാനങ്ങ ളിലും ട്രംപ് മുന്നേറുമെന്നാണ് കണക്കാക്കപ്പെടുന്നത്. ഓഗസ്റ്റ് 16 ചൊവ്വാഴ്ച വിസ് കോൺസനിൽ ലൊ ആന്റ് ഓർഡർ ’ വിഷയത്തിൽ ട്രംപ് നടത്തിയ പ്രസംഗം ആഫ്രിക്കൻ അമേരിക്കൻ സ്വാഗതം ചെയ്തിട്ടുണ്ട്. കറുത്ത വർഗക്കാർക്ക് സുരക്ഷിതത്വം ഉറപ്പാക്കുന്നതിനു മുൻഗണന നൽകുന്നതായിരുന്നു ട്രംപിന്റെ പ്രസംഗത്തിലെ ഉളളടക്കം. ഒരോ വാക്കുകളും കരുതലോടെ സംസാരിക്കുന്ന തലത്തിലേക്ക് ട്രംപ് ഉയരുന്നു എന്നതാണ് ഇന്നത്തെ പ്രസംഗം തെളിയിക്കുന്നത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.