വാഷിംഗ്ടൺ∙ അമേരിക്കയിലെ ഇന്ത്യൻ അംബാസഡർ അരുൺ സിങ്ങ് വിരമിക്കുന്ന ഒഴിവിൽ നവതേജ് സർണയെ ഇന്ത്യൻ അംബാസഡറായി നിമിക്കും. ഇപ്പോൾ ഇന്ത്യൻ അംബാസിഡറായി യുകെയിൽ ചുമതല വഹിക്കുന്ന നവതേജ് സിംഗിന്റെ സ്ഥാനത്തേക്ക് ശ്രീലങ്കൻ അംബാസഡർ യശ്വർധൻ കുമാർ സിൻഹ നിയമിതനാകും. 1980 ഇന്ത്യൻ ഫോറിൻ സർവീസ് ബാച്ചിൽ അംഗമായിരുന്ന നവതേജ് വിദേശ കാര്യവകുപ്പിൽ സെക്രട്ടറിയായിരിക്കുമ്പോഴായിരുന്നു യുകെയിൽ നിയമനം ലഭിച്ചത്. വാശിയേറിയ അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പ് നടക്കുന്ന സമയത്ത് നിയമിതനാകുന്ന നവതേജ് സരണയ്ക്ക് ഇന്ത്യയും അമേരിക്കയും തമ്മിലുളള ബന്ധം ശക്തിപ്പെടുത്തുന്നതിനുളള ഭാരിച്ച ഉത്തരവാദിത്വമാണ് ഏറ്റെടുക്കേണ്ടി വരിക. നിരവധി ഗ്രന്ഥങ്ങളുടെ രചയിതാവായ നവതേജ് ഇസ്രയേൽ അംബാസഡറായും ചുമതലകൾ നിർവ്വഹിച്ചിട്ടുണ്ട്. വിദേശകാര്യ വകുപ്പിന്റെ വക്താവായി ദീർഘവർഷം സേവനം അനുഷ്ഠിച്ച (2002–2008) വ്യക്തി എന്ന പരിചയ സമ്പത്ത് നവതേജിന് അവകാശപ്പെട്ടതാണ്. 35 വർഷത്തെ സേവന പാരമ്പര്യമുളള അമ്പത്തി ഒമ്പത് വയസുകാരനായ നവതേജ് സൗത്ത് ഏഷ്യാ മിഡിൽ ഈസ്റ്റ്, സൗത്ത് അമേരിക്ക തുടങ്ങിയ രാജ്യങ്ങളിൽ ഇന്ത്യൻ ഡിപ്ലോമെറ്റ് മിഷൻ ആയി പ്രവർത്തിച്ചിരുന്നു. ഉടനെ നിയമനം ഉണ്ടാകുമെന്ന് ഡൽഹിയിൽ നിന്നുളള അറിയിപ്പിൽ പറയുന്ന.
Comments