ഡാളസ്: എയര്‍ മെഡിക്കല്‍ ഗ്രൂപ്പ് സൗത്ത് ഇന്ത്യയില്‍ കേരളം, ബാംഗ്ലൂര്‍, ഹൈദരബാദ്, ചെന്നൈ തുടങ്ങിയ പ്രധാന സിറ്റികളില്‍ ആരംഭിക്കുന്ന ഇന്റര്‍നാഷ്ണല്‍ എയര്‍ ആംബുലന്‍സ് സര്‍വ്വീസിന്റെ ഉല്‍ഘാടനം ഡാളസ്സില്‍ നിര്‍വ്വഹിച്ചു. ആഗസ്റ്റ് 29 തിങ്കളാഴ്ച ഡാളസ് ഗ്രാന്റ് പ്രിയ്‌റി എയര്‍ബസ് ഹെലികോപ്റ്റ്‌ഴേസ് സമുച്ചയത്തില്‍ പ്രത്യേകം ക്ഷണിതാക്കളുടെ സാന്നിധ്യത്തില്‍ നടന്ന ചടങ്ങില്‍ എയര്‍ മെഡിക്കല്‍ ഗ്രൂപ്പ് സി.ഇ.ഒ. ഫ്രണ്ട് ബട്ട്‌റല്‍ അദ്ധ്യക്ഷത വഹിച്ചു. കഴിഞ്ഞ ഒമ്പതുവര്‍ഷമായ കേരളം ഉള്‍പ്പെടെയുള്ള പ്രധാന സൗത്ത് ഇന്ത്യന്‍ സിറ്റികളില്‍ ആധുനിക സജ്ജീകരണകളോടെ എമര്‍ജന്‍സി മെഡിക്കല്‍ സഹായം നല്‍കുന്നതിന് എയര്‍ ബസ് ആരംഭിക്കുന്നതിനെ കുറിച്ചു നടത്തിയ പഠനങ്ങളുടെ അനന്തരഫലമാണ് ഇങ്ങനെ ഒരു ഹെലികോപ്റ്റര്‍ സൗകര്യം ഏര്‍പ്പെടുത്തുവാന്‍ പ്രചോദനം നല്‍കിയതെന്ന് ഫ്രഡ് പറഞ്ഞു. അടിയന്തിരമായി മൂന്ന് എമര്‍ജന്‍സി എയര്‍ബസ് ഹെലികോപ്റ്ററുകളാണ് ഇന്ത്യയിലേക്ക് അയക്കുന്നത്.
ഈ പ്രത്യേകം സൗകര്യം ലഭിക്കണമെന്നുള്ളവര്‍ സംഘടനയില്‍ മെമ്പര്‍ഷിപ്പ് എടുക്കണമെന്നും, മെമ്പര്‍ഷിപ്പ് ഉള്ളവരുടെ ആവശ്യങ്ങള്‍ക്ക് ഹെലികോപ്റ്ററുകള്‍ സദാസമയവും ലഭ്യമായിരിക്കുമെന്നും ഫ്രഡ് പറഞ്ഞു. അവിതാര്‍ എയര്‍ റസ്‌ക്യൂ മാനേജിങ്ങ് ഡയറക്ടര്‍ അരുണ്‍ ശര്‍മ്മ കേരളത്തില്‍ നടപ്പാക്കുന്ന പദ്ധതികളെകുറിച്ചു വിശദീകരിച്ചു. രാവിലെ 11 മണിയോടെ എയര്‍ബസ് ഹെലികോപ്‌റ്റേഴ്‌സ് ഡെലിവറി സെന്ററില്‍ എത്തിചേര്‍ന്ന അതിഥികളെ നോര്‍ത്ത്അമേരിക്കാ റീജിയണ്‍ പ്രസിഡന്റ് ക്രിസ് എമേഴ്‌സണ്‍ സ്വാഗതം ചെയ്തു. നാലുമുതല്‍ 6 മില്യണ്‍വരെ വിലമതിക്കുന്ന ആംബുലന്‍സ് ഹെലികോപ്റ്ററുകള്‍ ആദ്യമായി സൗത്ത് ഇന്ത്യന്‍ സിറ്റികളിലാണ് സര്‍വ്വീസ് നടത്തുകയെന്നും, തുടര്‍ന്ന് ഇന്ത്യയിലെ മറ്റു പ്രധാന സിറ്റികളിലേക്കും പ്രവര്‍ത്തനം വ്യാപിപ്പിക്കുമെന്നും മാനേജിങ്ങ് ഡയറക്ടര്‍ അരുണ്‍ ശര്‍മ്മ പറഞ്ഞു. അമേരിക്കയില്‍ ലഭിക്കുന്ന ഹെലികോപ്റ്റര്‍ മെഡിക്കല്‍ സര്‍വ്വീസിന്റെ സൗകര്യങ്ങളാണ് കേരളത്തിലും ലഭ്യമാകുക എന്നും ശര്‍മ്മ പറഞ്ഞു. ഡാളസ്-ഫോര്‍ട്ട് വര്‍ത്തില്‍ എയര്‍ മെഡിക്കല്‍ ഗ്രൂപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നതു ഫിലിപ്പ് ദേവസ്യയാണ്. ഉല്‍ഘാടന ചടങ്ങിനുശേഷം മൈക്ക് പ്ലാറ്റ് ഫലകങ്ങള്‍ വിതരണം ചെയ്തു. ഡാളസ്-ഫോര്‍ട്ട് വര്‍ത്തിലെ വിവിധവാര്‍ത്താ ചാനലുകളില്‍ നിന്നുള്ള പ്രതിനിധികള്‍ക്കൊപ്പം ഇന്ത്യ പ്രസ്‌ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്കാ ഡിഎഫ്.ഡബ്ലൂ(ഡിഎഫ്ഡബ്ലൂ) യൂണി.പ്രസിഡന്റ് ബിജിലി ജോര്‍ജ്ജ്, നാഷ്ണല്‍ സെക്രട്ടറി പി.പി.ചെറിയാന്‍, കൈരളി ടി.വി.യെ പ്രതിനിധീകരിച്ചു ജോസ് പ്ലാക്കാട്ട് എന്നിവരും ചടങ്ങുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിന് പ്രത്യേക ക്ഷണിതാക്കളായി എത്തിചേര്‍ന്നിരുന്നു. കേരളത്തില്‍ ആരംഭിക്കുന്ന മെഡിക്കല്‍ ആംബുലന്‍സ് സര്‍വീസ് സാധാരണക്കാര്‍ക്ക് കൂടെ ലഭ്യമാക്കുന്നതിനുള്ള നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്ന് മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടിയായി ഫിലിപ്പ് ദേവസ്യ പറഞ്ഞു. ഔദ്യോഗീക പരിപാടികളോടനുബന്ധിച്ചു എയര്‍ബസ് ഹെലികോപ്‌റ്റേഴ്‌സിന്റെ വിവിധ നിര്‍മ്മാണ ഘട്ടങ്ങളും, പ്രവര്‍ത്തനരീതികളും ആതിഥികള്‍ക്ക് നേരിട്ട് സന്ദര്‍ശിക്കുന്നതിനുള്ള ക്രമീകരണങ്ങളും ഇവിടെ ഒരുക്കിയിരുന്നു.
Comments