You are Here : Home / Readers Choice

തെരുവുപട്ടികളുടെ ശല്യം നിയന്ത്രിക്കുന്നതിന് സിറ്റി കൗണ്‍സില്‍

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Wednesday, August 31, 2016 07:23 hrs UTC

ഡാളസ്: ഡാളസ് പരിസരങ്ങളില്‍ വര്‍ദ്ധിച്ചുവരുന്ന തെരുവുപട്ടികളുടെ ശല്യം നിയന്ത്രിക്കുന്നതിന് ക്രിയാത്മക നടപടികളുമായി സിറ്റി കൗണ്‍സില്‍. ആഗസ്റ്റ് 30ന് ഡാളസ് സിറ്റി ഹോളില്‍ രണ്ടരമണിക്കൂര്‍ നീണ്ടുനിന്ന യോഗത്തിനുശേഷം കൗണ്‍സില്‍ ഐക്യകണ്‌ഠേനയാണ് തെരുവ് പട്ടികളെ നിയന്ത്രിക്കുന്നതിന് ബോസ്റ്റണ്‍ കണ്‍സള്‍ട്ടിംഗ് ഗ്രൂപ്പ് മുന്നോട്ടുവെച്ച നിര്‍ദ്ദേശങ്ങള്‍ ഭേദഗതി കൂടാതെ അംഗീകരിച്ചത്. സൗത്ത് ഡാളസ്സിലെ 52 വയസ്സുള്ള മദ്ധ്യവയസ്‌കയെ പട്ടികള്‍ ചേര്‍ന്ന് നൂറോളം മുറിവുകള്‍ ഏല്‍പിച്ചു മരിക്കാനിടയായ സംഭവമാണ് അടിയന്തിര നടപടികള്‍ സ്വീകരിക്കുവാന്‍ കൗണ്‍സില്‍ അംഗങ്ങളെ പ്രേരിപ്പിച്ചത്. സിറ്റിമേയര്‍ മൈക്ക് റോളിങ്ങ്‌സ് ആണ് തെരുവുപട്ടികളില്‍ നിന്നും നേരിടുന്ന ഭീഷിണിയെകുറിച്ച് കൗണ്‍സില്‍ യോഗത്തില്‍ വിശദീകരിച്ചത്. ഡാളസ്സില്‍ സിറ്റിയില്‍ 350,000 പട്ടികളാണ് ഉള്ളതെന്നും, ഇതില്‍ 8,700 പട്ടികള്‍ തെരുവുകളില്‍ അലയുകയാണെന്നും മേയര്‍ പറഞ്ഞു. അലഞ്ഞു നടക്കുന്ന പട്ടികള്‍ക്കും, നായ്ക്കള്‍ക്കും വന്ധ്യകരണ ശസ്ത്രക്രിയ നിര്‍ബന്ധമാക്കണമെന്ന നിര്‍ദ്ദേശം നടപ്പാക്കുന്നതിന് 21 മില്യണ്‍ ഡോളര്‍ ചിലവു വരുമെന്നാണ് കണക്കാക്കിയിരിക്കുന്നത്. എന്നാല്‍ നിലവിലുള്ള ബഡ്ജറ്റ് പ്രതിവര്‍ഷം 1.1 മില്യണ്‍ ഡോളറാണ് നികുതിദായകരുടെ പണം ഉപയോഗിക്കാതെ പൊതുജനങ്ങളില്‍ നിന്നും ലഭിക്കുന്ന സംഭാവനകളാണ് ഇതിന് ഉപയോഗിക്കുവാന്‍ പദ്ധതി തയ്യാറാകുന്നത്. 7.5 മില്യണ്‍ ഡോളര്‍ പ്രതിവര്‍ഷം പ്രതീക്ഷിക്കുന്ന മുപ്പത് ദിവസത്തിനകം നിര്‍ദ്ദേശങ്ങള്‍ പഠിച്ചു റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിന് കൗണ്‍സില്‍ സിറ്റി മാനേജര്‍ ഗൊണ്‍സാലോസിനെ ചുമതലപ്പെടുത്തി. കേരളത്തിലെ തെരുവുനായ്ക്കളെ നേരിടുന്നതിന് നിയമനിര്‍മ്മാണം നടത്തണമെന്ന് മുഖ്യമന്ത്രിയുടെ പ്രസ്താവന ശരിയാണെന്നാണ് ഡാളസ് സിറ്റി കൗണ്‍സിലെ തീരുമാനത്തെകുറിച്ചറിഞ്ഞപ്പോള്‍ മനസ്സില്‍ ഉയര്‍ന്നുവന്ന ചിന്ത.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.