അരിസോണ: റിപ്പബ്ലിക്കന്‍ പാര്‍ട്ടിയിലെ തലമുതിര്‍ന്ന നേതാവ്, അരിസോണയില്‍നിന്നുള്ള സെനറ്ററുമായി ജോണ്‍ മെക്കയ്‌നിന് ആഗസ്റ്റ് 30ന് നടന്ന റിപ്പബ്ലിക്കന്‍ പ്രൈമറിയില്‍ ഉജ്ജ്വല വിജയം. 30 വര്‍ഷമായി അരിസോണയെ പ്രതിനിധീകരിച്ചു സെനറ്റില്‍ അംഗമാണ് ജോണ്‍ മെക്കയ്ന്‍. സ്‌റ്റേറ്റ് സെനറ്ററായ കെല്ലിവാര്‍ഡിനെയാണ്(47), 80 വയസ്സുകാരനായ ജോണ്‍ മെക്കയ്ന്‍ പരാജയപ്പെടുത്തിയത്. 80 വയസ്സുള്ള മെക്കയ്ന്‍ സെനറ്റില്‍ ക്രിയാത്മകമായി പ്രവര്‍ത്തിക്കുവാന്‍ കഴിയുകയില്ല എന്ന് കെല്ലിയുടെ പ്രചരണത്തെ അട്ടിമറിച്ചാണ് മെല്‍യന്‍ പ്രൈമറിയില്‍ വിജയിച്ചത്. പ്രചരണത്തിന്റെ അവാസനഘട്ടത്തില്‍ കെല്ലിവാര്‍ഡിനേക്കാള്‍ വളരെ മുന്നിലായിരുന്നു ജോണ്‍. 80 വയസ്സു തികയുന്നതിന് തലേദിവസം ലഭിച്ച വിജയം പിറന്നാള്‍ സമ്മാനമാണെന്നാണ് മെക്കയ്ന്‍ പ്രതികരിച്ചത്. റിപ്പബ്ലിക്കന്‍ പ്രസിഡന്റ് സ്ഥാനാര്‍ത്ഥി ഡൊണാള്‍ഡ് ട്രംമ്പിനെതിരെ നാശിതവിമര്‍ശനങ്ങള്‍ നടത്തിയ മെക്കയ്ന്‍ ട്രംമ്പിന്റെ പൂര്‍ണ്ണ പിന്തുണ ലഭിച്ചിരുന്നില്ല. പ്രായം പരിഗണിച്ചു തിരഞ്ഞെടുപ്പില്‍ നിന്നും ഒഴിയണമെന്ന ആവശ്യം ജോണ്‍ മെക്കയ്ന്‍ നിരാകരിച്ചിരുന്നു. നവംബറില്‍ നടക്കുന്ന തിരഞ്ഞെടുപ്പില്‍ അരിസോണയില്‍ നിന്നും മെക്ക് യന്‍ യു.എസ്സ്. സെനറ്റില്‍ എത്തുമെന്നാണ് സര്‍വ്വെഫലങ്ങള്‍ നല്‍കുന്ന സൂചന.
Comments