You are Here : Home / Readers Choice

ഗോപാൽ രാമൻ, മായാ ഈശ്വരൻ –നാഷണൽ സ്റ്റുഡന്റ്സ് പോയറ്റ് പ്രോഗ്രാമിൽ

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Saturday, September 03, 2016 09:40 hrs UTC

ഡാലസ് ∙ നാഷണൽ‍ സ്റ്റുഡന്റസ് പോയറ്റ് പ്രോഗ്രാമിലേക്ക് ഡാലസിൽ നിന്നുളള ഗോപാൽ രാമൻ, ജോർജിയയിൽ നിന്നുളള മായാ ഈശ്വരൻ എന്നിവരെ തിരഞ്ഞെടുത്തതായി വൈറ്റ് ഹൗസിൽ നിന്നുളള അറിയിപ്പിൽ പറയുന്നു. 8 ന് വൈറ്റ് ഹൗസിൽ നടക്കുന്ന പ്രത്യേക ചടങ്ങിൽ പ്രഥമ വനിത മിഷേൽ ഒബാമ ഔദ്യോഗിക പ്രഖ്യാപനം നടത്തും. അഭിമാനകരമായ നേട്ടം കൈവരിക്കുന്ന ആദ്യ ഇന്ത്യൻ വിദ്യാർത്ഥികളാണ് മായയും ഗോപാലും.അഞ്ചു വിദ്യാർത്ഥികളെയാണ് ഈ പ്രോഗ്രാമിലേക്ക് ദേശീയാടിസ്ഥാനത്തിൽ തിരഞ്ഞെടുക്കുന്നത്. സ്റ്റെല്ല ബിനിയൻ(ഷിക്കാഗോ), ജോയ് റീസ് ബർഗ്(മേരിലാന്റ്) മായാ സാൽമ(കലിഫോർണിയ) എന്നിവരാണ് മറ്റു മൂന്നു പേർ. 9 മുതൽ 11 വരെയുളള ഗ്രേഡിലെ പോയട്രിയിൽ ‘നാഷണൽ സ്കെലാസ്റ്റിൽ ആർട്ട് ആന്റ് റൈറ്റിങ്ങ്’ അവാർഡ് ജേതാക്കളെയാണ് ഈ പ്രോഗ്രാമിലേക്ക് പരിഗണിക്കുക. ആധുനിക കാലഘട്ടത്തിൽ സ്വന്ത ജീവിതാനുഭവങ്ങൾ വിദേശീയരുമായി താരതമ്യപ്പെടുത്തി എഴുതിയതിന് മായയേയും പ്രസിദ്ധ കവികളായ ബില്ലി കോളിൻസ്, വാലസ് സ്റ്റീവൻസ്, വാൾട്ട് വൈറ്റ് മാൻ എന്നിവരിൽ നിന്നും പ്രചോദനം ഉൾകൊണ്ട് ജനങ്ങളെ പരസ്പരം ബന്ധിപ്പിക്കുന്നതിനുതകുന്ന കവിത രചിച്ചതിനുഗോപാലിനേയും ഈ പ്രോഗ്രാമിലേക്ക് തിര‍ഞ്ഞെടുക്കുകയായിരുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.