കെന്റുക്കി ∙ കെന്റുക്കി കൗണ്ടി ക്ലാർക്ക് ഓഫീസിൽ പത്തു കല്പനകൾ ഉൾപ്പെടുന്ന പെയ്ന്റിങ്ങ് പ്രദർശിപ്പിച്ചിരിക്കുന്നതിനെതിരെ നിരീശ്വര വാദികൾ പ്രകടനം നടത്തി. പൊതു കെട്ടിടങ്ങളിൽ മതപരമായ ഉപദേശങ്ങളോ ചിഹ്നങ്ങളോ പ്രദർശിപ്പിക്കരുതെന്ന് ചൂണ്ടിക്കാട്ടി ഫ്രീഡം ഫ്രം റിലിജിയൻ ഫൗണ്ടേഷനാണ് പരാതി നൽകിയിരിക്കുന്നത്. പത്തു കല്പനകളുടെ മോഡേൺ ‘ഡിസ് പ്ലെ’ പ്രദർശിപ്പിക്കുന്നതു യുഎസ് ഭരണ ഘടനാ ലംഘനമാണെന്ന് 2010ൽ 6ാമത് യുഎസ് കോർട്ട് ഉത്തരവിട്ടിരുന്നു. ഈയ്യിടെ ഒക്കലഹോമ തലസ്ഥാനത്തു സ്ഥാപിച്ചിരുന്ന പത്ത് കല്പനകൾ കൊത്തി വെച്ച മാർബിൾ ഫലകം നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് വൻ പ്രതിഷേധസമരമാണ് സംഘടിപ്പിച്ചിരുന്നത്. ഒടുവിൽ ഫലകം അവിടെ നിന്നും നീക്കം ചെയ്യേണ്ടി വന്നു. മതപരമായ ചടങ്ങുകൾ പ്രാർഥന ഉൾപ്പെടെ വിദ്യാലയങ്ങളിൽ നിന്നും ഒഴിവാക്കണമെന്ന ആവശ്യവും ശക്തമായി ഉയരുന്നുണ്ട്.
Comments