ഷിക്കാഗോ ∙ ഷിക്കാഗോ ആർച്ച് ബിഷപ്പ് ബ്ലാസി കപ്പിച്ചിനെ (Blase Cupich) കർദ്ദിനാൾ പദവിയിലേയ്ക്കുയർത്തിയതായി വത്തിക്കാനിൽ നിന്നുളള അറിയിപ്പിൽ പറയുന്നു. ഇന്ത്യാനപൊലീസ് ആർച്ച് ബിഷപ്പ് വില്യം ടോബിൻ, ഡാലസ് ബിഷപ്പ് കെവിൻ ഫാരൻ, ഷിക്കാഗോ ആർച്ച് ബിഷപ്പ് ബ്ലാസി കപ്പിച്ചു എന്നീ മൂന്നു പേരെയാണ് പോപ്പ് കർദ്ദിനാൾ സ്ഥാനത്തേക്ക് ഉയർത്തിയത്. ഷിക്കാഗോ ആർച്ച് ബിഷപ്പിന്റെ സ്ഥാനാരോഹണ പ്രഖ്യാപനം ഒക്ടോബർ 9 ഞായറാഴ്ചയായിരുന്നു. മറ്റു രണ്ടു പേരെ നേരത്തെ തന്നെ പ്രഖ്യാപിച്ചിരുന്നു. മൂന്നുപേരുടേയും സ്ഥാനാരോഹണം നവംബർ 19 ന് വത്തിക്കാനിൽ നടക്കും. പോപ്പിനു തൊട്ടു താഴെ വരുന്ന കത്തോലിക്കാ സഭയിലെ ഏറ്റവും ഉയർന്നസ്ഥാനമാണ് കർദ്ദിനാൾ പദവി. 2014 ലായിരുന്നു കുക്കു, ലേക്ക് കൗണ്ടിയിലെ 2.2 മില്യൺ കത്തോലിക്ക വിശ്വാസികളുടെ ആത്മീയ നേതൃത്വ സ്ഥാനത്തേക്ക് ബ്ലാസിയെ ആർച്ച് ബിഷപ്പായി നിയമിച്ചത്. ശബ്ദമില്ലാത്തവരുടെ ശബ്ദമാണ് ആർച്ച് ബിഷപ്പ് ബ്ലാഡിയെന്നു ഷിക്കാഗൊ മേയർ റഹം ഇമ്മാനുവേൽ അഭിപ്രായപ്പെട്ടു. കർദ്ദിനാൾ പദവിയിലേയ്ക്കുയർത്തപ്പെട്ടാലും അടുത്ത രണ്ടുവർഷം കൂടെ ഷിക്കാഗോയിൽ തന്നെ തുടരും.
Comments