You are Here : Home / Readers Choice

ട്രംപിനെതിരെ ഉന്നയിക്കുന്ന ആരോപണം വ്യാജമെന്ന് ഭാര്യ

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Tuesday, October 18, 2016 11:01 hrs UTC

സെന്റ് ലുയിസ് ∙ അമേരിക്കൻ പ്രസിഡന്റ് സ്ഥാനാർത്ഥി ഡോണാൾഡ് ട്രംപിനെതിരെ ഉന്നയിക്കപ്പെട്ട ലൈംഗിക ആരോപണങ്ങൾ തീർത്തും വ്യാജമാണെന്നും ആരോപണം ഉന്നയിച്ച സ്ത്രീകളുടെ വിശ്വാസ്യത ചോദ്യം ചെയ്യപ്പെടേണ്ടതാണെന്നും ഡോണാൾഡ് ട്രംപിന്റെ ഭാര്യ മെലനിയ ട്രംപ് ഒരു പ്രസ്താവനയിൽ പറഞ്ഞു. ഇന്ന് ഒക്ടോബർ 17 തിങ്കളാഴ്ചയാണ് മെലനിയ ഭർത്താവിനെ പിന്തുണച്ചു പ്രസ്താവനയിറക്കിയത്. വാർത്താ മാധ്യമങ്ങളും ക്ലിന്റൻ ക്യാംപെയ്നും ചേർന്ന് നടത്തിയ ഗൂഡാലോചനയുടെ ഇരയാണു തന്റെ ഭർത്താവെന്നും ഇവർ ചൂണ്ടിക്കാട്ടി. ഞാൻ ട്രംപിനെ പൂർണ്ണമായും വിശ്വസിക്കുന്നു. പ്രതിപക്ഷം മിനഞ്ഞെടുത്ത നിറം പിടിപ്പിച്ച നുണകളാണിതെല്ലാം.

 

ആരോപണം ഉന്നയിച്ചവരുടെ പൂർവ്വകാല ചരിത്രം പരിശോധിച്ചാൽ കൂടുതൽ സത്യങ്ങൾ പുറത്തു വരുമെന്നും മെലിനാ പറഞ്ഞു. ട്രംപിനെതിരെ വീഡിയോ ടേപ്പ് പ്രത്യക്ഷപ്പെട്ടതിനു ശേഷം ആദ്യമായാണ് മെലനിയ ട്രംപിനെ ശക്തമായി അനുകൂലിച്ചു കൊണ്ടു രംഗത്തെത്തുന്നത്. ഉണർവ്വും ഓജസ്സും ശക്തവുമായ അമേരിക്ക സ്വപ്നം കാണുന്നവർ ട്രംപിനെ പ്രസിഡന്റായി തിരഞ്ഞെടുക്കുമെന്നും വില കുറഞ്ഞ പ്രചാരണ തന്ത്രങ്ങൾ ട്രംപിന്റെ വിജയത്തെ ഒരു തരത്തിലും ബാധിക്കുകയില്ലെന്നും ഇവർ പ്രത്യാശ പ്രകടിപ്പിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.