കെല്ലർ(ടെക്സസ്)∙ ഒക്ടോബർ 12 മുതൽ കാണാതായ സുൾ റോസ് സ്റ്റേറ്റ് യൂണിവേഴ്സിറ്റി വിദ്യാർത്ഥിനി കെല്ലറിൽ നിന്നുളള സുസു വെർക്കിനെക്കുറിച്ച് വിവരം നൽകുന്നവർക്കുളള പ്രതിഫലം 1,00,000 (ഒരു ലക്ഷം) ഡോളറായി വർദ്ധിപ്പിച്ചു. ഒക്ടോബർ 21 വെളളിയാഴ്ച പൊലീസ് നടത്തിയ പത്ര സമ്മേളനത്തിലാണ് പുതിയ പ്രഖ്യാപനം. സുസുവിന്റെ കംപ്യൂട്ടർ, സെൽഫോൺ, വാഹനം എന്നിവ വീണ്ടെടുക്കാനായെങ്കിലും സുസുവിന്റെ സുഹൃത്തിന്റെ നിശ്ശബ്ദത സംഭവത്തിന്റെ ദുരൂഹത വർദ്ധിപ്പിക്കുകയാണെന്ന് പൊലീസ് പറഞ്ഞു. ഒരാഴ്ചയായി നൂറു കണക്കിനാളുകളാണ് വിവിധ പ്രദേശങ്ങളിൽ ഇവർക്കു വേണ്ടി തിരച്ചിൽ നടത്തുന്നത്. യൂണിവേഴ്സിറ്റി ക്യാമ്പസിൽ ഒഴിവു സമയം ജോലിയെടുക്കുന്ന സുസുവിനെ 12ന് പുലർച്ചയാണ് കാണാതായത്. ഇവരെ കണ്ടെത്തുവാൻ പൊലീസ് പൊതു ജനങ്ങളുടെ സഹകരണം അഭ്യർത്ഥിച്ചിട്ടുണ്ട്. സൂചന ലഭിക്കുന്നവർ ആൽപൈൻ പൊലീസിനെ 432 837 3486 എന്ന നമ്പറിൽ ബന്ധപ്പെടണമെന്ന് അഭ്യർത്ഥിച്ചിട്ടുണ്ട്.
Comments