ഡെസ് മോയ്നിസ്∙ രണ്ട് പൊലീസ് ഓഫീസർ മാർ വെടിയേറ്റ് കൊല്ലപ്പെട്ട സംഭവം മുൻകൂട്ടി അസൂത്രണം ചെയ്തതായിരുന്നുവെന്ന് വ്യാഴാഴ്ച നടത്തിയ പത്രസമ്മേളനത്തിൽ പൊലീസ് ചീഫ് പറഞ്ഞു.കൊല ചെയ്യപ്പെട്ടതിന്റെ കാരണം പോലും വ്യക്തമല്ല. ഇതൊരു ഭീരുത്വ പ്രവർത്തിയാണെന്നും അദ്ദേഹം കൂട്ടിചേർത്തു. സർജന്റ് ആന്റണി ബെമിനൊ, ജസ്റ്റിൻ മാർട്ടിൻ എന്നിവർ ഒക്ടോബർ 2 ബുധനാഴ്ച പട്രോൾ ഡ്യൂട്ടിയിലിരിക്കെയാണ് അർദ്ധരാത്രിക്കുശേഷം വെടിയേറ്റ് കൊല്ലപ്പെട്ടത്. ഒരു മൈൽ വ്യത്യാസത്തിൽ പാർക്ക് ചെയ്തിരുന്ന പൊലീസ് വാഹനത്തിലാണ് ഇരുവർക്കും വെടിയേറ്റ നിലയിൽ കാണപ്പെട്ടത്. സംഭവത്തിന് എട്ട് മണിക്കൂറിനുശേഷം ബുധനാഴ്ച രാവിലെ പ്രതിയെന്നു സംശയിക്കുന്ന മൈക്കിൾ ഗ്രീൻ(46) പിടിയിലായതായി ഡെഡ് മോയ്ൻസ് പൊലീസ് വക്താവ് സെർജന്റ് പോൾ പറഞ്ഞു. ശാരീരിക അസ്വസ്ഥത പ്രകടമായതിനെ തുടർന്ന് ഗ്രീനിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ആശുപത്രിയിൽ നിന്നും ഡിസ്ചാർജ് ചെയ്താൽ കൊലപാതക കുറ്റം ചുമത്തി കേസെടുക്കുന്നതിനുളള നടപടികൾ സ്വീകരിക്കുമെന്നും പോൾ പറഞ്ഞു. മൈക്കിൾ ഗ്രീൻ സംഭവത്തിനു മുമ്പ് പൊലീസും കുടുംബാംഗങ്ങളുമായി സംഘർഷത്തിലേർപ്പിട്ടിരുന്നു. മകനു മാനസിക അസ്വാസ്ഥ്യം ഉണ്ടായിരുന്നതായി ഗ്രീനിന്റെ മാതാവ് പട്രീഷാ കോടതിയിൽ സമർപ്പിച്ച രേഖകളിൽ ചൂണ്ടികാണിച്ചിട്ടുണ്ട്. പോൾക്ക് കൗണ്ടി ജെയിലിൽ ജാമ്യമനുവദിക്കാതെയാണ് പ്രതിയെ ബുക്ക് ചെയ്തിരുന്നത്.
Comments