You are Here : Home / Readers Choice

ഏർലി വോട്ടിങ്ങ് നവംബർ ഇന്ന് അവസാനിക്കും

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Friday, November 04, 2016 11:04 hrs UTC

ഡാലസ് ∙ നവംബർ 8ന് നടക്കുന്ന അമേരിക്കൻ പൊതു തിരഞ്ഞെടുപ്പിൽ ഏർലി വോട്ടിങ്ങിനുളള അവസരം നവംബർ 4 വെളളിയാഴ്ച വൈകിട്ട് ഏഴ് മണിയോടെ അവസാനിക്കും. ഒക്ടോബർ 24 മുതൽ ആരംഭിച്ച വോട്ടിങ്ങിൽ വോട്ട് രേഖപ്പെടുത്തിയവരുടെ എണ്ണം സർവ്വകാല റിക്കാർഡാണ്. ഏർലി വോട്ടിങ്ങിൽ സംസ്ഥാനത്തെ വോട്ടർമാരിൽ നാലിലൊരു ഭാഗം ഇതിനകം വോട്ട് ചെയ്തിട്ടുണ്ട്. (2.6 മില്യൺ വോട്ടർമാർ). കഴിഞ്ഞ പൊതു തിരഞ്ഞെടുപ്പിൽ 1.87 മില്യൺ വോട്ടർമാരും.,എട്ടുവർഷം മുമ്പ് 1.77 മില്യൺ വോട്ടർമാരും ടെക്സസിൽ ഏർലി വോട്ടിങ്ങിൽ പങ്കെടുത്തിരുന്നു. 15.1 മില്യൻ വോട്ടർമാരാണ് ടെക്സസിൽ ആകെ റജിസ്ട്രേഡ് വോട്ടർമാരായിട്ടുളളത്. ഭൂരിപക്ഷം വോട്ടർമാരും വോട്ടർപട്ടികയിലെ ആദ്യം കാണുന്ന നാലു പാർട്ടികളിൽ ഒന്നിൽ വോട്ട് രേഖപ്പെടുത്തുകയാണ് പതിവ്. അതോടെ ആ പാർട്ടിയിലെ എല്ലാ സ്ഥാനാർത്ഥികൾക്കും വോട്ടു ലഭിക്കും. വോട്ടർ പട്ടികയിലെ മറ്റൊരു പ്രത്യേകത പ്രസിഡന്റിനോ, വൈസ് പ്രസിഡന്റിനോ പ്രത്യേകം വോട്ട് രേഖപ്പെടുത്താനാകില്ലാ എന്നതാണ്. പ്രസിഡന്റിനും വൈസ് പ്രസിഡന്റിനും പൊതുവെ ഒരു കോളമാണുളളത്. വൈസ് പ്രസിഡന്റ് സ്ഥാനാർത്ഥികളിൽ റിപ്പബ്ലിക്കൻ മൈക്ക് പെൻസിന് രാഷ്ട്രീയ ഭേദമെന്യേ എല്ലാവരുടേയും പിന്തുണ ലഭിച്ചിട്ടുളളത് ട്രംപിന്റെ വോട്ട് വർദ്ധിക്കുന്നതിന് വഴിയൊരുക്കും. പാർട്ടി കോളത്തിൽ വോട്ട് ചെയ്യുവാൻ താല്പര്യമില്ലാത്തവർക്ക് വ്യക്തികൾക്ക് വോട്ട് രേഖപ്പെടുത്താവുന്നതാണ്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.