You are Here : Home / Readers Choice

ഹിലറി- ഭൂരിപക്ഷം വോട്ടുകൾ നേടിയിട്ടും പരാജയപ്പെടുന്ന രണ്ടാമത്തെ പ്രസിഡന്റ് സ്ഥാനാർത്ഥി

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Thursday, November 10, 2016 12:14 hrs UTC

വാഷിങ്ടൻ ∙ പോൾ ചെയ്ത പോപ്പുലർ വോട്ടുകളിൽ ഭൂരിപക്ഷം നേടിയിട്ടും പരാജയം ഏറ്റുവാങ്ങേണ്ടിവന്ന രണ്ടാമത്തെ പ്രസിഡന്റ് സ്ഥാനാർത്ഥിയാണ് ഹിലറി. അമേരിക്കയിലെ അമ്പത് സംസ്ഥാനങ്ങളിലെ ഇലക്ട്രറൽ കോളേജിൽ നിന്നുളള ഭൂരിപക്ഷം അംഗങ്ങളുടെ വോട്ടു നേടിയാണ് റിപ്പബ്ലിക്കൻ സ്ഥാനാർത്ഥി ഡോണൾഡ് ട്രംപിനെ വിജയിയായി പ്രഖ്യാപിച്ചത്. 2000ൽ ഡമോക്രാറ്റിക്ക് സ്ഥാനാർത്ഥിയായി മത്സരിച്ച അൽഗോറിന് ഹിലറിക്കുണ്ടായ ഇതേ അനുഭവം തന്നെയായിരുന്നു. പോപ്പുലർ വോട്ടുകളിൽ അൽഗോർ 50999897 നേടിയപ്പോൾ ജോർജ് ഡബ്ല്യു. ബുഷിന് 50456002 വോട്ടുകളായിരുന്നു ലഭിച്ചത്. ഇലക്ട്രറൽ വോട്ടുകളിൽ 271 നേടി ബുഷ് വിജയം ഉറപ്പിച്ചപ്പോൾ അൽഗോറിന് നേടാനായത് 266 വോട്ടുകളായിരുന്നു. ഫ്ലോറിഡയിലെ തിരഞ്ഞെടുപ്പിനെ ചൊല്ലി വലിയ തർക്കം ഉയർന്നുവെങ്കിലും അവസാനം ബുഷ് ജയിച്ചതായി പ്രഖ്യാപിച്ചതോടെ ഫ്ലോറിഡയിൽ നിന്നുളള ഇലക്ട്രറൽ വോട്ടുകൾ നേടാനായതാണ് ബുഷിന്റെ വിജയം സുനിശ്ചിതമാക്കിയത്. ഇക്കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ഒടുവിൽ ലഭ്യമായ കണക്കുകൾ നൽകുന്ന സൂചനയനുസരിച്ച് ഹിലറി 59755284 വോട്ടുകളും ട്രംപ് 5953622 വോട്ടുകളുമാണ് നേടിയിരിക്കുന്നത്. ഹിലറി വിജയിച്ച കലിഫോർണിയ, ന്യൂയോർക്ക് പോലുളള സംസ്ഥാനങ്ങളിൽ വോട്ട് എണ്ണൽ പൂർത്തിയാകുമ്പോൾ ഹിലറിയുടെ ഭൂരിപക്ഷം പിന്നേയും വർദ്ധിക്കാനാണ് സാധ്യത. ഓരോ സംസ്ഥാനങ്ങളിലും ജനകീയ വോട്ടുകളുടെ ഭൂരിപക്ഷം ലഭിക്കുന്ന സ്ഥാനാർത്ഥിക്കാണ് അവിടെയുളള ഇലക്ട്രറൽ വോട്ടുകൾ ലഭിക്കുക. കൂടുതൽ സംസ്ഥാനങ്ങളിൽ ജയിക്കുന്ന സ്ഥാനാർത്ഥി കൂടുതൽ ഇലക്ട്രറൽ വോട്ടുകൾ നേടും. എന്നാൽ ഇലക്ട്രറൽ വോട്ടുകൾ കൂടുതലുളള കുറച്ചു സംസ്ഥാനങ്ങളിൽ ജയിച്ചാലും വിജയിക്കുവാൻ സാധ്യതയുണ്ട്. നേരിട്ട് പ്രസിഡന്റിനെ തിരഞ്ഞെടുക്കുന്ന ഇവിടെ ഭൂരിപക്ഷം വോട്ടുകൾ ലഭിക്കുന്ന സ്ഥാനാർത്ഥിയെ വിജയിയായി പ്രഖ്യാപിക്കണമെന്ന ആവശ്യവും ഉയർന്നു വരുന്നുണ്ട്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.