You are Here : Home / Readers Choice

ദേവികാ രാജന് 2017 മാര്‍ഷല്‍ സ്‌കോളര്‍ഷിപ്പ്

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Saturday, December 17, 2016 02:48 hrs UTC

ജോര്‍ജ് ടൗണ്‍: മാര്‍ഷല്‍ എയ്ഡ് കമ്മമ്മൊറേഷന്‍ കമ്മീഷന്‍ ഡിസംബര്‍ 12ന് പ്രഖ്യാപിച്ച 2017 മര്‍ഷല്‍ സ്‌കോളര്‍ഷിപ്പിന് തിരഞ്ഞെടുത്ത നാല്‍പ്പത് പേരില്‍ ഇന്ത്യന്‍ അമേരിക്കന്‍ വിദ്യാര്‍ത്ഥിനി ദേവികാ രാജന്‍ ഉള്‍പ്പെടെ മൂന്ന് സൗത്ത് ഏഷ്യന്‍ വിദ്യാര്‍ത്ഥികള്‍ ദേവികാ രാജന്‍(ജോര്‍ജ്ജ് ടൗണ്‍ യൂണിവേഴ്‌സിറ്റി), പാക്കിസ്ഥാന്‍ അമേരിക്കന്‍ വിദ്യാര്‍ത്ഥി ഫൈസാ മസൂദ്(സിറ്റി യൂണിവേഴ്‌സിറ്റി ഓഫ് ന്യൂയോര്‍ക്ക്), ബംഗ്ലാദേശില്‍ നിന്നുള്ള വിദ്യാര്‍ത്ഥി ഹെഫില്‍ ഫറൂക്ക്(സതേണ്‍ മെത്തഡിസ്റ്റ് യൂണിവേഴ്‌സിറ്റി) എന്നിവര്‍ക്ക് ഉപരിപഠനത്തിനാവശ്യമായ സ്‌കോളര്‍ഷിപ്പ് ബ്രിട്ടന്‍ ഗവണ്‍മെന്റില്‍ നിന്നും ലഭിക്കും. 1953 ലാണ് മര്‍ഷല്‍ സ്‌കോളര്‍ഷിപ്പ് ആരംഭിച്ചത്. രണ്ടാം ലോക മഹായുദ്ധത്തിന് ശേഷം അമേരിക്കന്‍ ജനതയില്‍ നിന്നും ലഭിച്ച സഹകരണത്തിന് നന്ദി സൂചകമായി അമേരിക്കയിലെ സമര്‍ത്ഥരായ വിദ്യാര്‍ത്ഥികള്‍ക്ക് ഉപരിപഠന സഹായം നല്‍കുക എന്ന ലക്ഷ്യത്തെടെയാണ് മാര്‍ഷല്‍ സ്‌കോളര്‍ഷിപ്പ് യു.കെ. ഗവണ്‍മെന്റ് ആരംഭിച്ചത്. യൂറോപ്യന്‍ റിക്കവറി പ്രോഗ്രാമിന്റെ ഭാഗമായിട്ടാണ് ഈ സ്‌കോളര്‍ഷിപ്പ്. സ്‌കോളര്‍ഷിപ്പിന് അര്‍ഹരാകുന്നവര്‍ക്ക് ബ്രിട്ടീഷ് യൂണിവേഴ്‌സിറ്റികളില്‍ അവരിഷ്ടപ്പെടുന്ന വിഷയങ്ങളില്‍ ഉപരിപഠനം നടത്തുന്നതിനുള്ള സാമ്പത്തിക സഹായം ലഭിക്കും. ദേവകിരാജന് യൂണിവേഴ്‌സിറ്റി ഓഫ് ഓക്‌സ്‌ഫോര്‍ഡില്‍ ബിരുദാനന്തര ബിരുദത്തിനാണ് പ്രവേശനം ലഭിച്ചിരിക്കുന്നത്. അമേരിക്കന്‍ വിദ്യാഭ്യാസരംഗത്തും, ബിസിനസ്സിലും, രാഷ്ട്രീയത്തിലും ഉയര്‍ന്ന സ്ഥാനം വഹിക്കുന്ന പലരും മാര്‍ഷല്‍ സ്‌കോളര്‍ഷിപ്പിന് അര്‍ഹരായവരാണ്. ഏകദേശം 1900 പേര്‍. ഈ പ്രോഗ്രാമിലൂടെ യു.കെയില്‍ വിദ്യാഭ്യാസം നേടിയിട്ടുണ്ട്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.