ഡാളസ്: ഡാളസ് ഡയോസിസന്റെ പുതിയ ബിഷപ്പായി ബിഷപ് എഡ്വേര്‍ഡ്. ജെ. ബേണ്‍സിനെ പോപ്പ് ഫ്രാന്‍സിസ് നിയമിച്ചു. അലാസ്‌ക്ക ബിഷപ്പായി സേവനമനുഷ്ടിച്ച് വരികയായിരുന്ന എഡ്വേര്‍ഡ് ബേണ്‍സ്. ആര്‍ച്ച് ബിഷപ്പ് ക്രിസ്റ്റൊഫി പിയര്‍റി ഡിസംബര്‍ 13ന് വാഷിംഗ്ടണില്‍ വെച്ചാണ് പോപ്പിന്റെ നിയമനം പ്രഖ്യാപിച്ചത്. ഫെബ്രുവരി 9ന് ഡാളസ്സിന്റെ എട്ടാമത് ബിഷപ്പായി ബേണ്‍സിന്റെ സ്ഥാനാരോഹണം നടക്കും. ഓഗസ്റ്റ് മാസം ഡാളസ് ബിഷപ്പായിരുന്ന കെവിന്‍ ജെ. ഫാരലിന കാര്‍ഡിനാള്‍ പദവിയിലേക്കുയര്‍ത്തിയതിനെ തുടര്‍ന്ന് ഡാളസ് ബിഷപ്പിന്റെ സ്ഥാനം ഒഴിഞ്ഞു കിടക്കുകയായിരുന്നു. 1983ല്‍ വൈദിക വൃത്തിയില്‍ പ്രവേശിച്ച ബേണ്‍സ് 2009ലാണ് അലാസ്‌ക്കാ ബിഷപ്പായി അവരോധിതനായതും. 1957ല്‍ പെന്‍സില്‍വാനിയ പിറ്റ്‌സബര്‍ഗില്‍ ജനിച്ച മേരിലാന്റിലുള്ള മൗണ്ട് സെന്റ് മേരീസ് യുണിവേഴ്‌സിറ്റിയില്‍ നിന്നാണ് തിയോളജിയില്‍ ബിരുദാനന്തര ബിരുദം നേടിയത്. 1996ല്‍ പിറ്റ്‌സബര്‍ഗ് സെനിപോള്‍ സെമിനാരിയല്‍ കര്‍ട്ടര്‍ ആയും പ്രവര്‍ത്തിച്ചിട്ടുണ്ട്.
Comments