വാഷിങ്ടന്‍ : നവംബര്‍ 8ന് നടന്ന പൊതു തിരഞ്ഞെടുപ്പില്‍ യുഎസ് സെനറ്റില്‍ ആദ്യമായി ഇന്ത്യന്‍ സാന്നിധ്യം അറിയിച്ച കമല ഹാരിസ്(കലിഫോര്‍ണിയ) യുഎസ് ഹൗസിലേക്ക് തിരഞ്ഞെടുക്കപ്പെട്ട അമി ബിറ (കലിഫോര്‍ണിയ) രാജ കൃഷ്ണമൂര്‍ത്തി(ഷിക്കാഗോ), പ്രമീള ജയ്പാല്‍ (വാഷിങ്ടന്‍), ആര്‍ ഒ. ഖാന്‍ (കലിഫോര്‍ണിയ) എന്നിവര്‍ ജനുവരി 3ന് വാഷിങ്ടന്‍ ഡിസിയില്‍ നടന്ന ചടങ്ങില്‍ സത്യപ്രതിജ്ഞ ചെയ്തു അധികാരമേറ്റെടുത്തു. ഇന്ത്യന്‍ പാരമ്പര്യം ഉള്‍ക്കൊളളുന്ന അഞ്ചു പേരും അമേരിക്കന്‍ രാഷ്ട്രീയ മുഖ്യധാരയില്‍ നടന്ന പ്രാഗത്ഭ്യം തെളിയിച്ചവരാണ്. റിപ്പബ്ലിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപിന്റെ നയങ്ങളെ നവശിഖാന്തം എതിര്‍ക്കുന്ന കമല ഹാരിസ് ട്രംപിനെതിരെ പരസ്യമായി യുദ്ധ പ്രഖ്യാപനം നടത്തി കഴിഞ്ഞു. അമ ബിറ(51) യുഎസ് കോണ്‍ഗ്രസ്സിലേക്ക് മൂന്നാമതും തിരഞ്ഞെടുക്കപ്പെട്ടതോടെ 60 വര്‍ഷം മുമ്പ് യുഎസ് കോണ്‍ഗ്രസിലേക്ക് ആദ്യമായി തിരഞ്ഞെടുക്കപ്പെട്ട ഇന്ത്യന്‍ വശംജന്‍ ദലീപ് സിങ് സന്ധുവിന്റെ റെക്കോര്‍ഡിനൊപ്പം എത്തി. വരും നാളുകളില്‍ അഞ്ചു പേരുടേയും പ്രകടനം എപ്രകാരമായിരിക്കുമെന്ന് കാത്തിരുന്നു കാണേണ്ടി വരും.
Comments