You are Here : Home / Readers Choice

മേസിസ് അടച്ചു പൂട്ടല്‍ ഭീഷണിയില്‍

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Friday, January 06, 2017 12:20 hrs UTC

ന്യൂയോര്‍ക്ക് : സിന്‍സിയാറ്റി (ഒഹായൊ) ആസ്ഥാനമായി 1858 ല്‍ പ്രവര്‍ത്തനം ആരംഭിച്ച അമേരിക്കയിലെ ഡിപ്പാര്‍ട്ട്‌മെന്റ് സ്‌റ്റോറുകളില്‍ ഒന്നായ മേസിസ് അടച്ചു പൂട്ടല്‍ ഭീഷണിയില്‍.ഓണ്‍ലൈന്‍ വ്യാപാരം വര്‍ധിച്ചതോടെ സ്‌റ്റോറുകളിലെ വില്‍പന കുത്തനെ ഇടിഞ്ഞതാണ് സ്ഥാപനങ്ങള്‍ പൂട്ടുവാനുള്ള തീരുമാനത്തിലേക്ക് നയിച്ചതെന്ന് സിഇഒ പറഞ്ഞു. ജനുവരി 4 ബുധനാഴ്ച മാധ്യമങ്ങളെ അറിയിച്ചതാണിത്. ഈ വര്‍ഷത്തെ ക്രിസ്മസ് –ന്യു ഇയര്‍ വ്യാപാരം വളരെ കുറഞ്ഞതായി ഇവര്‍ ചൂണ്ടിക്കാട്ടി. നവംബര്‍ 2016 വരെ ലഭ്യമായ കണക്കുകളനുസരിച്ച് 751 സ്‌റ്റോറുകളാണ് മെസിസിനുള്ളത്. ടെക്‌സസിലെ ഡാലസുള്‍പ്പെടെയുള്ള 61 സ്‌റ്റോറുകള്‍ അടച്ചു പൂട്ടുന്നതോടെ പതിനായിരത്തോളം പേര്‍ക്കാണ് തൊഴില്‍ നഷ്ടമാക. മേസിസ് ഷെയര്‍ വാല്യൂവിലും ഇടിവുണ്ടായി. വ്യവസായ– വാണിജ്യ സ്ഥാപനങ്ങളെ തകര്‍ച്ചയില്‍ നിന്നും കരകയറ്റുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമൊ. തൊഴില്‍ സാധ്യത വര്‍ദ്ധിപ്പിക്കുമെന്നും തിരഞ്ഞെടുപ്പു പ്രചരണങ്ങള്‍ ഡോണാള്‍ഡ് ട്രംപ് നല്‍കിയ വാഗ്ദാനം പാലിക്കപ്പെടുമോ എന്ന് ഇവിടെ തൊഴില്‍ എടുക്കുന്ന സാധാരണക്കാരായ ജീവനക്കാരെ കാത്തിരിക്കുന്നത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.