മിനിസോട്ട: ചെറുപ്പത്തില്‍ കെനിയായില്‍ നിന്നും അഭയാര്‍ത്ഥിയായി എത്തി നാലുവര്‍ഷം അഭയാര്‍ത്ഥി ക്യാമ്പില്‍ ജീവിക്കേണ്ടിവന്ന സൊമാലിയന്‍ യുവതി മിനിസോട്ട നിയമസഭാംഗമായി ത്യ പ്രതിജ്ഞ ചെയ്തു. ജനുവരി 4 ബുധനാഴ്ച തന്റെ സ്വപ്‌ന സാക്ഷാത്ക്കാരത്തിന്റെ ദിവസമായിരുന്നു എന്നാണ് സത്യ പ്രതിജ്ഞക്ക് ശേഷം അഭിനന്ദനവുമായി എത്തിച്ചേര്‍ന്ന മാധ്യമ പ്രവര്‍ത്തകരോട് ഇന്‍ഹാന്‍ ഒമന്‍ (33) പറഞ്ഞത്. മിനിയാ പോലീസില്‍ കടുത്ത മത്സരം നേരിട്ടത് സൊമാലിയായില്‍ നിന്നുള്ള റിപ്പബ്ലിക്കന്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥിയോടായിരുന്നു. ഒമര്‍ 41 % വോട്ട് വിജയിച്ചു. സൊമാലിയായില്‍ സിവില്‍ വാര്‍ നടക്കുന്നതിനിടയിലാണ് ഇന്‍ഹാന്‍ മാതാപിതാക്കളോടൊത്ത് ഇവിടെ എത്തിച്ചേര്‍ന്നത്. രണ്ട് പതിറ്റാണ്ടോളം മിനിസോട്ടയിലെ സൊമാലിയന്‍ കമ്യൂണിറ്റിയുമായി സഹകരിച്ചു പ്രവര്‍ത്തിച്ച ഇല്‍മാന്‍ നോര്‍ത്ത് സ്‌ക്കോട്ട് സ്‌റ്റേറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും ബിരുദം നേടി. തുടര്‍ന്ന് ഡെമോക്രാറ്റിക്ക് പാര്‍ട്ടിയില്‍ സജ്ജീവ പ്രവര്‍ത്തകയായി. ഇല്‍ഹന്റെ വിജയത്തോടെ അമേരിക്കയിലെ ആദ്യ വനിതാ സോമാലി. അമേരിക്കന്‍ നിയമ സഭാംഗം എന്ന പദവി കൂടി ഇവര്‍ക്ക് ലഭിച്ചു
Comments