ഡാളസ്സ്: ലിറ്റില്‍ ഈലം പോലീസ് ഓഫീസര്‍ ജെറി വോക്കര്‍ (48) തോക്ക് ധാരിയുടെ വെടിയേറ്റ് മരിച്ചു. ജനുവരി 17 ന് ഉച്ചക്ക് ശേഷമാണ് സംഭവം. ടര്‍ട്ടില്‍ കോവ് ഡ്രൈവിന് സമീപം ഒരാള്‍ തോക്കുമായി നില്‍ക്കുന്നു എന്ന സന്ദേശം ലഭിച്ചതിനെ തുടര്‍ന്നണ് ജെറിയും സംഘവും എത്തി ചേര്‍ന്നത്. പോലീസിനെ കണ്ടയുടന്‍ വീടിന്റെ ബാക്ക്യാര്‍ഡില്‍ നിന്നിരുന്ന തോക്ക് ധാരി വീടിനകത്തേക്ക് പ്രവേശിച്ചു. തുടര്‍ന്ന് കീഴടങ്ങുവാന്‍ ആവശ്യപ്പെടുതിനിടെ തോക്ക് ധാരി പുറത്തേക്ക് നിറയൊഴിക്കുകയായിരുന്നു. നെഞ്ചിന് മുകളില്‍ വെടിയേറ്റ വോക്കറെ ഹെലിക്കോപ്റ്ററില്‍ ഡന്റല്‍ റീജിയണല്‍ ഹോസ്പിറ്റലില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. രാത്രി വൈകിട്ടും കീഴടങ്ങാന്‍ തയ്യാറാകാതിരുന്ന പ്രതിയെ പിടി കൂടുന്നതിന് ഗാരേജിലൂടെ പോലീസ് അകത്ത് പ്രവേശിച്ചു പിന്നീട് തോക്ക് ധാരിയുടെ മൃതദേഹമാണ് പുറത്തെടുത്തത്. പ്രതി എങ്ങനെ മരിച്ചു എന്ന് പോലീസ് വ്യക്തമാക്കിയിട്ടില്ല. പോലീസ് ഫോഴ്‌സില്‍ 18 വര്‍ഷം സര്ഡവ്വീസുള്ള ജെറി 2013 ലാണ് ഡിറ്റക്ടീവീയി പ്രമോട്ട് ചെയ്യപ്പെട്ടത്. ജൂലായ് 7 ഡാളസ്സ് ഡൗണ്‍ ടൗണില്‍ പോലീസിന് നേരെ നടന്നവെടിവെപ്പിന് ശേഷം ആദ്യമായാണ് ഡ്യൂട്ടിക്കിടയില്‍ പോലീസ് കൊല്ലപ്പെടുന്ന്ത്. മാതൃകാ പോലീസ് ഉദ്യോഗസ്ഥനായിരുന്ന ജെറി, സഹ പ്രവര്‍ത്തകരുടെ ആദരം നേടിയെടുത്തിരുന്നു. 22 വയസ്സ് മുതല്‍ ചിലമാസങ്ങള്‍ പ്രായമുള്ള കുട്ടികള്‍ ഉള്‍പ്പെടെ 4 പേരുടെ പിതാവാണ് ജെറി.
Comments