You are Here : Home / Readers Choice

പ്രാര്‍ഥനയില്‍ ഹിന്ദു, മുസ്‌ലിം, സിഖ് പ്രതിനിധികള്‍

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Monday, January 23, 2017 12:29 hrs UTC

വാഷിങ്ടന്‍ ഡിസി : അമേരിക്കയുടെ 45-ാം പ്രസിഡന്റായി അധികാരമേറ്റ ട്രംപിനുവേണ്ടി പ്രത്യേകം നടത്തിയ പ്രാര്‍ഥനയില്‍ മതമൈത്രിയുടെ സന്ദേശവാഹകരായി ഹിന്ദു, മുസ്‌ലിം, സിഖ് പ്രതിനിധികള്‍ പങ്കെടുത്തു. ജനുവരി 21 ശനിയാഴ്ച വാഷിങ്ടന്‍ നാഷണല്‍ കത്തീഡ്രലിലാണ് രാജ്യത്തിനും പ്രസിഡന്റിനും വേണ്ടി പ്രത്യേക അനുഗ്രഹ പ്രാര്‍ഥന സംഘടിപ്പിച്ചത്. പ്രാര്‍ഥനയുടെ ആദ്യ ഭാഗത്തില്‍ പുതിയ ഭരണാധികാരികള്‍ക്കുവേണ്ടി ഹിന്ദു പുരോഹിതന്‍ നാരായണന്‍ ചര്‍ഡിഗലകോട്ട് സംസ്‌കൃതത്തിലും അമേരിക്കന്‍ സിഖ്‌സ് ഫോര്‍ ട്രംപിന്റെ സ്ഥാപകന്‍ ജെസ്സി സിംഗ് പഞ്ചാബിലും പാക്കിസ്ഥാനി അമേരിക്കന്‍ സാജിത് റ്റ റാര്‍ സുറാ ഫത്തായില്‍ നിന്നുള്ള പ്രാര്‍ഥനകളാണുപയോഗിച്ചത്. സ്വാതന്ത്ര്യത്തിനും നീതിക്കും, ഐക്യത്തിനും വേണ്ടിയുള്ള യാത്ര പ്രസിഡന്റ് ട്രംപിന്റേയും വൈസ് പ്രസിഡന്റ് മൈക്ക് പെന്‍സിന്റേയും നേതൃത്വത്തില്‍ തുടരുന്നതിനുള്ള അനുഗ്രഹം സര്‍വ്വശക്തനായ ദൈവം സമൃദ്ധിയായി നല്‍കട്ടെ എന്നായിരുന്നു എല്ലാവരും നടത്തിയ പ്രാര്‍ഥനയുടെ ചുരുക്കം.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.