ഫ്‌ളോറിഡ: നഗ്നപാദനായി അമേരിക്ക ചുറ്റി സഞ്ചരിക്കുന്നതിനിടയില്‍ മാര്‍ക്ക് ബോമര്‍ ഫ്‌ളോറിഡായില്‍ വാഹനമിടിച്ചു മരിച്ചു. ക്ലൈമറ്റ് ചെയ്ഞ്ചിനെ കുറിച്ചു ജനങ്ങളെ ബോധവല്‍ക്കരിക്കുക എന്ന ലക്ഷ്യത്തോടെ ആറു ദിവസം മുമ്പാണ് റോഡ് ഐലന്റില്‍ നിന്നും യാത്രപുറപ്പെട്ടത്. ജനുവരി ഏഴിനാണ് ഫ്‌ളോറിഡായിലെ തല്‍ഹാസി പാസ്സു ചെയ്തത്. ഫ്‌ളോറിഡ 90 ഹൈവേയില്‍ ജനുവരി 21 ശനിയാഴ്ച 1.15(ഉച്ചക്കു ശേഷം)നാണ് എസ്.യു.വി. മാര്‍ക്കിനെ ഇടിച്ചിട്ടത്. 51 വയസ്സുകാരി ഓടിച്ചിരുന്ന വാഹനമാണ് നിയന്ത്രണം വിട്ട് അപകടത്തില്‍പ്പെട്ടത്. ലക്ഷ്യത്തിലേക്കുള്ള പ്രയാണത്തില്‍ മൂന്നിലൊരു ഭാഗം പിന്നിട്ടപ്പോഴാണ് അപ്രതീക്ഷിതമായി മരണം മാര്‍ക്കിന്റെ ജീവന്‍ തട്ടിയെടുത്തത്. എല്ലാ ദിവസവും ബ്ലോഗ് എഴുതുന്ന ശീലമുള്ള മാര്‍ക്ക് അപകടം സംഭവിച്ച ദിവസം എഴുതിയ ബ്ലോഗില്‍ മരണത്തെകുറിച്ചുള്ള സൂചന നല്‍കിയിരുന്നതായി കാണുന്നു. മാര്‍ക്കിന്റെ മരണത്തില്‍ തല്‍ഹാസി ഡമോക്രാറ്റിക്ക് മെമ്പര്‍ അനുശോചനം രേഖപ്പെടുത്തി.
Comments