വാഷിംഗ്ടണ്‍: സത്യസന്ധമായും, കൃത്യതയോടും വാര്‍ത്തകള്‍ പ്രചരിപ്പിക്കേണ്ട മാധ്യമങ്ങള്‍ ഉത്തരവാദിത്വമില്ലാതെ മാധ്യമ സംസ്കാരത്തെ അപകീര്‍ത്തിപ്പെടുത്തുന്ന വിധത്തില്‍ റിപ്പോര്‍ട്ടുകള്‍ പ്രസിദ്ധീകരിക്കുന്നതു അപലപനീയമാണെന്ന് വൈറ്റ് ഹൗസ് വാര്‍ത്താവിനിമയ വിഭാഗം ഡെപ്യൂട്ടി ഡയറക്ടറും ഇന്ത്യന്‍ വംശജനുമായ രാജ്ഷാ അഭിപ്രായപ്പെട്ടു. അമേരിക്കന്‍ പ്രസിഡന്റ് പദവി ആദ്യമായി അലങ്കരിക്കുന്ന ഡൊണാള്‍ഡ് ട്രമ്പിന് പ്രവര്‍ത്തിക്കുന്നതിനുള്ള അവസരം പോലും നല്‍കാതെ നിരന്തരം വിമര്‍ശിക്കുന്നതും അനാരോഗ്യകരമായ പ്രചരണങ്ങള്‍ നടത്തുന്നതും പത്രധര്മ്മത്തിനെതിരാണെന്ന് ഫെബ്രുവരി 19ന് രാജ് ഷാ പുറത്തിറക്കിയ പ്രസ്താവനയില്‍ ചൂണ്ടികാട്ടി. അധികാരം ഏറ്റെടുത്ത ജനുവരി 20 മുതല്‍ ട്രമ്പ് മാധ്യമങ്ങളില്‍ നിന്നും വലിയ വെല്ലുവിളിയാണ് നേരിടുന്നത്. വന്‍ തകര്‍ച്ചയെ അഭിമുഖീരിച്ചുകൊണ്ടിരിക്കുന്ന ന്യൂയോര്‍ക്ക് ടൈംസ്, ക്ലിന്റന് ന്യൂസ് നെറ്റ് വര്‍ക്ക് എന്ന് വിശേഷിപ്പിക്കാവുന്ന CNNഉം( Clinton New Network) ട്രമ്പിനെതിരെ നടത്തുന്ന പ്രചരണങ്ങളെ പല്ലും നഖവും ഉപയോഗിച്ചു എതിര്‍ക്കുമെന്ന് ഡയറക്ടര്‍ പറഞ്ഞു.
ഏഴു ഭൂരിപക്ഷ മുസ്ലീം രാഷ്ട്രങ്ങളിലെ പൗരന്മാരാണ് യാത്രാ നിയന്ത്രണം ഏര്‍പ്പെടുത്തിയ ട്രമ്പിന്റെ എക്സിക്യൂട്ടീവ് ഉത്തരവിനെ ദുര്ഖ്യാഖ്യാനം ചെയ്യുന്ന മാധ്യമങ്ങള്‍ യഥാര്‍ത്ഥചിത്രം ജനങ്ങളില്‍ നിന്നു മറച്ചുവെക്കുന്നതായി അദ്ദേഹം കുറ്റപ്പെടുത്തി. ട്രമ്പിന്റെ പ്രസ് സെക്രട്ടറി സീന്‍ സ്പെയ്സറെ(Sean Spicer) വാര്‍ത്തകള്‍ ക്രോഡീകരിക്കുന്നതിന് സഹായിക്കുന്നതിന് പ്രധാന പങ്കാണ് ഇന്ത്യന്‍ വംശജനായ രാജാഷാ വഹിക്കുന്നത്.
Comments