വാഷിംഗ്ടണ്‍: പാവപ്പെട്ട കുട്ടികള്‍ക്ക് വേണ്ടി നടത്തി വന്നിരുന്ന ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ തുടരാന്‍ അനുവദിക്കണമെന്നവശ്യപ്പെട്ടു. അമേരിക്കന്‍ ഹൗസ് മെമ്പര്‍മാര്‍ ഇന്ത്യന്‍ ആഭ്യന്തര വകുപ്പ് മന്ത്രി രാജ്‌നാഥ് സിംഗിന് കത്തയച്ചു. മാര്‍ച്ച് 21 നാണ് കത്ത് രാജ്‌നാഥ് സിങ്ങിനെ ഏല്‍പ്പിച്ചത്. യു എസ് ഹൗസ് ഫോറിന്‍ അഫയേഴ്‌സ് കമ്മിറ്റി ചെയര്‍മന്‍ എഡ്‌റോയ്ഡ് (ഡമോക്രാറ്റില്‍, കാലിഫോര്‍ണിയ) റാങ്കിങ്ങ് മെമ്പര്‍ എലിയറ്റ് (ഡമോക്രാറ്റില്‍- ന്യൂയോര്‍ക്ക്) എന്നിവര്‍ തയ്യാറാക്കിയ നിവേദനത്തില്‍ യു എസ് ഹൗസിലെ 107 മെമ്പര്‍മാരാണ് ഒപ്പിട്ടിരിക്കുന്നത്. ഇന്ത്യയിലെ 145000 പരം കുട്ടികള്‍ക്കുള്ള ക്രിട്ടിക്കല്‍ ട്യൂട്ടറിങ്ങ്, ന്യൂട്രീഷ്യന്‍, മെഡിക്കല്‍ സര്‍വ്വീസസ് എന്നിവ തുടരാന്‍ അനുവാദമാവശ്യപ്പെട്ടാണ് കത്തയച്ചിരിക്കുന്നതെന്ന് ഇന്നലെ പുറത്തുവിട്ട പ്രസഥാവനയില്‍ പറയുന്നു.
1968 മുതലാണ് ഇന്ത്യയില്‍ ചാരിറ്റി പ്രവര്‍ത്തങ്ങള്‍ ആരംഭിച്ചത് എന്നാല്‍ ഇന്ത്യയില്‍ കൊമ്മേഴ്‌സ്യല്‍ ബാങ്കുകളിലേക്ക് ലഭിക്കുന്ന 'വയര്‍ ട്രന്‍സ്ഫര്‍' ഇനി മുതല്‍ മന്ത്രിസഭയുടെ അംഗീകാരമില്ലാതെ സ്വീകരിക്കുന്നതെന്ന് ബാങ്കുകള്‍ക്ക് ലഭിച്ച സര്‍ക്കുലറിന്റെ അടിസ്ഥാനത്തിലാണ് ഇങ്ങനെ ഒരു കത്ത് അയക്കേണ്ട സാഹചര്യം ഉണ്ടായതെന്ന ചെയര്‍മാന്‍ എഡ്‌റോയ്‌സ് പറഞ്ഞു.
അമേരിക്കന്‍ ആസ്ഥാനമായ കംപാഷന്‍ ഇന്റര്‍നാഷണല്‍ കഴിഞ്ഞ 48 വര്‍ഷമായി നടത്തുന്ന സേവനത്തില്‍ നിയന്ത്രിണം ഏര്‍പ്പെടുത്തുവാ്ന്‍ മോഡി സര്‍ക്കാര്‍ തീരിമാനിച്ചു. ഇന്ത്യയിലെ പതിനായിരക്കണക്കിന് പാവപ്പെട്ട കുട്ടികളുടെ ശോഭനമായ ഭാവിയെ തകര്‍ക്കുമെന്ന് ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ അമേരിക്കന്‍ ക്രിസ്ത്യന്‍ ഓര്‍ഗനൈസേഷന്‍ പ്രസിഡന്റ് ജോണ്‍ പ്രളദാസ് ഒരു പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടി.
Comments