വാഷിംഗ്ടണ്‍ ഡി.സി: അമേരിക്കന്‍ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടാല്‍ പ്രസിഡന്റ് എന്ന പദവിക്കു ലഭിക്കുന്ന പ്രതിഫലത്തില്‍ ഒരു പെന്നി പോലും സ്വന്തം ആവശ്യങ്ങള്‍ക്കായി സ്വീകരിക്കുകയില്ലെന്ന ട്രംമ്പിന്റെ വാഗ്ദാനം ആദ്യഘട്ടത്തില്‍ തന്നെ നിറവേറ്റി. ആദ്യ മുന്ന് മാസം ലഭിച്ച പ്രതിഫല സംഖ്യയായ 78333.32 ഡോളറിന്റെ ചെക്ക് നാഷണല്‍ പാര്‍ക്ക് സര്‍വീസിനാണ് ട്രംമ്പ് സംഭാവന നല്‍കിയത്. പ്രസിഡന്റ് പ്രസ് സെക്രട്ടറി ഷോണ്‍ സ്‌പൈസര്‍ വാര്‍ത്താ സമ്മേളനത്തിലാണ് ഈ വിവരം വെളിപ്പെടുത്തിയത്. ഷോണ്‍ തന്നെയാണ് ട്രംമ്പ് ഒപ്പ് വെച്ച ചെക്ക് ഓവര്‍സീസ് പാര്‍ക്ക് സര്‍വീസ്സ് ഈന്റീരിയര്‍ സെക്രട്ടറി യെന്‍ സിങ്കിന് കൈമാറിയത്. 400,000 ഡോളറാണ് പ്രസിഡന്റിന്റെ വാര്‍ഷിക വരുമാനം. ഇത്രയും സംഖ്യ വര്‍ഷാവസാനം ചാരിറ്റിക്കായി നല്‍കുമെന്നായിരുന്നു ആദ്യ പ്രഖ്യാപനം.
എന്തുകൊണ്ടാണ് ആദ്യ മൂന്നുമാസത്തെ ശമ്പളം സംഭാവന നല്‍കാന്‍ ട്രംമ്പ് തീരുമാനിച്ചത് എന്ന് വിശദീകരിക്കാന്‍ ഷോണ്‍ തയ്യാറായില്ല. ട്രംമ്പിന്റെ മകള്‍ ഇവാങ്ക, മരുമകന്‍ കുഷ്‌നര്‍ എന്നിവരുടെ സമ്പാദ്യം 740 മില്ല്യന്‍ ഡോളറാണ്. ഇവര്‍ രണ്ടു പേരും ശമ്പളം പറ്റാതെയാണ് ട്രംമ്പു ഭരണത്തില്‍ പ്രധാന തസ്തികകള്‍ വഹിക്കുന്നത്. ഭരണഘടനയനുസരിച്ച് ശമ്പളം തിരസ്‌കരിക്കാന്‍ അനുവാദമില്ല. എന്നാല്‍ വാങ്ങി സംഭാവന ചെയ്യിന്നതിന് തടസ്സമില്ല.
Comments