ടെന്നിസ്സി: പതിനഞ്ചു വയസ്സുള്ള വിദ്യാര്‍ത്ഥിനിയുമായി ഒളിച്ചോടിയ അമ്പതുവയസ്സുകാരനായ അധ്യാപകനെയും, വിദ്യാര്‍ത്ഥിനിയേയും കണ്ടെത്തുന്നതിന് പോലീസ് പൊതുജനസഹായം അഭ്യാര്‍ത്ഥിച്ചു. ടെന്നിസ്സിയില്‍ നിന്നും അധ്യാപകനായ ടാഡ് കുമ്മിന്‍സും (50) വിദ്യാര്‍ത്ഥിനി എലിസബത്ത് തോമസും (15) മാര്‍ച്ച് 13നാണ് അപ്രത്യക്ഷരായത്. രാജ്യം മുഴുവന്‍ അരിച്ചുപെറുക്കിയിട്ടും ഇതുവരെ ഇരുവരേയും പോലീസിന് കണ്ടെത്താനായിട്ടില്ല അവസാനമായി ഇവരെ കണ്ടു എന്ന് പറയുന്നത് ഒക്കല ഹോമയിലെ ഒരു വാള്‍മാര്‍ട്ടിലാണ്. സൂചനകളുടെ അടിസ്ഥാനത്തില്‍ പോലീസ് എത്തിയെങ്കിലും, ഇതിനകം ഇരുവരും സ്ഥലം വിട്ടിരുന്നു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും 1,300 ല്‍ പരം സൂചനകള്‍ ലഭിച്ചിട്ടും കൃത്യമായി ഇവര്‍ എവിടെയാണെന്ന് കണ്ടെത്താനാകാത്തതാണ് പോലീസിനെ കുഴക്കുന്നത്.
രക്തസമ്മദത്തിന് അധ്യാപകന്‍ ഉപയോഗിക്കുന്ന മരുന്ന് കഴിഞ്ഞിരിക്കാമെന്നും, വീണ്ടും റീഫില്‍ ചെയ്യാന്‍ സാധ്യതയുണ്ടെന്നും മനസ്സിലാക്കിയ പോലീസ് എല്ലാ മെഡിക്കല്‍ സ്‌റ്റോറുകളിലേക്കും പ്രത്യേകസന്ദേശം നല്‍കിയിട്ടുണ്ട്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടികൊണ്ടുപോയ കേസ്സില്‍ പ്രതിയായ അധ്യാപകനെ സ്‌കൂളില്‍ നിന്നും പിരിച്ചുവിട്ടു. വിദ്യാര്‍ത്ഥിനിയെ കണ്ടെത്താന്‍ ആംമ്പര്‍ അലര്‍ട്ട് പ്രഖ്യാപിച്ചിരുന്നു. ഇവരെ കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ 1-800-TBI-FIND എന്ന നമ്പറില്‍ വിളിച്ചറിയിക്കണമെന്ന് അധികൃതര്‍ അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.
Comments